Latest News

കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ആലപ്പുഴ: പള്ളാത്തുരുത്തി കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. എഎന്‍ പുരം കണ്ണമംഗലം സൗത്ത് യദുകുലത്തില്‍ കണ്ണന്റെയും ആശയുടെയും മകന്‍ യദു കൃഷ്ണന്‍ (14), എഎന്‍ പുരം കാര്‍ത്തികയില്‍ ജയന്റെയും സീതയുടെയും മകന്‍ മഹേഷ് (13) എന്നിവരാണു മരിച്ചത്.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളാത്തുരുത്തി കന്നിട്ട പാടശേഖരത്തിനു സമീപം അറുപതില്‍പറ ഭാഗത്തായിരുന്നു അപകടം. അയല്‍വാസികളായ ഇവര്‍ കായലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വൈകിട്ടു വീട്ടില്‍ നിന്നു ട്യൂഷന്‍ ക്ലാസിലേക്കു പോയതാണു വിദ്യാര്‍ഥികളെന്നു ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ ടിഡി എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമനസേന ഇരുവരുടെയും മൃതദേഹങ്ങള്‍ വൈകിട്ടുതന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

അപകടത്തില്‍പെട്ട വിദ്യാര്‍ഥികളോടൊപ്പം മറ്റൊരു വിദ്യാര്‍ഥികൂടി ഉണ്ടായിരുന്നുവെന്നും ഇയാളെ കാണാതായി എന്നും വാര്‍ത്ത പ്രചരിച്ചതു പരിഭ്രാന്തി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ വിവരം തെറ്റാണെന്നു ബോധ്യപ്പെട്ടതായി അഗ്നിശമനസേനാംഗങ്ങള്‍ അറിയിച്ചു.

നന്ദു കൃഷ്ണനാണ് യദു കൃഷ്ണന്റെ സഹോദരന്‍. മഹേഷിന്റെ സഹോദരന്‍ ജിതിന്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.