സന്തോഷിനെ കടത്തിവെട്ടിയിരിക്കുകയാണ് ഗുര്‍മീത് റാം റഹീം സിംഗ്. മറ്റൊന്നുമല്ല, സന്തോഷ് ചിത്രങ്ങളില്‍ ക്യാമറ മാത്രം ഒഴിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ ഇവിടെ ക്യാമറയും കൈകാര്യം ചെയ്ത് സന്തോഷിന്റെ ചേട്ടനായിരിക്കുകയാണ് ഗുര്‍മീത്.
ഗുര്‍മീത് റാം റഹീം സിംഗിന്റെ മെസഞ്ജര്‍ ഓഫ് ഗോഡ് ഉടന്‍ തിയറ്ററുകളില്‍ എത്തും. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഗാനങ്ങളും പുറത്തിറക്കി. കഴിഞ്ഞ ചൊവ്വാഴ്ച പിവിആര്‍ പ്രിയ തിയറ്ററില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ചിത്രത്തിന്റെ മ്യൂസിക് ആല്‍ബവും റിലീസ് ചെയ്തു. ചിത്രം ജനുവരി 16ന് തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
ഡാനിയല്‍ കലേബ്,ഫ്‌ളോറ സൈനി, ജയശ്രീ സോണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അനുയായികളെ ഷണ്ഡന്മാരാക്കിയ കേസിലെ പ്രതിയായ ദേരാ സച്ചാ സൗദായെന്ന ആത്മീയ സംഘടനയുടെ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് എല്ലാവര്‍ക്കും സുപരിചിതമാണ്.
രാജ്യവ്യാപകമായി ചിത്രത്തിന്റെ പ്രചരണം നടക്കുമ്പോഴാണ് ഗുര്‍മീതിനെതിരെ കേസ് ഉണ്ടായത്. ദൈവത്തിനോട് കൂടുതല്‍ അടുക്കണമെങ്കില്‍ വൃഷ്ണച്ഛേദം നടത്തണമെന്ന് ഇയാള്‍ ഭക്തരോട് പറഞ്ഞിരുന്നു. ഇതിനിടെ 2000 ഓളം പേരെ വൃഷ്ണച്ഛേദത്തിനിരയാക്കിയെന്നാണ് ഇയാള്‍ക്കെതിരെ കേസ്. മറ്റു പല കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഇതിനിടയിലാണ് ഗുര്‍മീത് റാം റഹീം സിംഗ് പുതിയ ചിത്രവുമായി രംഗത്തുവരുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment