Latest News

ജനപ്രിയ അവാര്‍ഡ് ചെര്‍ക്കളം അബ്ദുല്ല ഏററുവാങ്ങി

ദുബൈ: ദുബൈ കെ.എം.സി.സി.കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ബനാത്ത്‌വാല ജനപ്രിയ അവാര്‍ഡ് ചെര്‍ക്കളം അബ്ദുള്ള ഏറ്റുവാങ്ങി. ദുബൈ പോലീസ് ഡയരക്ടര്‍ കേണല്‍ അബ്ദുല്ല ഖാദേം സുറൂര്‍ അല്‍ മസാം അവാര്‍ഡ് ചെര്‍ക്കളതിന് കൈമാറി.


കെ.എം.സി.സിയുടെ സമുന്നതരായ നേതാക്കളും വ്യവസായ പ്രമുഖരും പങ്കെടുത്ത പരിപാടി കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഹംസ തൊട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള ആറങ്ങാടി സ്വാഗതം പറഞ്ഞു


ചന്ദ്രിക ഡയരക്ടര്‍മാരായ ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ക്ക് ജില്ലാ കെ.എം.സി.സി.യുടെ പ്രത്യേക പുരസ്‌കാരവും വിതരണം ചെയ്തു.

ജില്ല കെ.എം.സി.സി.ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നിന്ന് തിരെഞ്ഞെടുത്ത മികച്ച 5 ചന്ദ്രിക ഏജന്റുമാര്‍ക്കുള്ള മോട്ടോര്‍ സൈക്കിന്റെ തുക ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജി ചെര്‍ക്കളം
അബ്ദുള്ളക്ക് കൈമാറി.

കേന്ദ്ര ഉപദേശക വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, കേന്ദ്ര സെക്രട്ടറി നിസാര്‍ തളങ്കര, ദുബൈ കെ.എം.സി.സി.പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി, വൈസ് പ്രസിഡന്റുമാരയ ഹസൈനാര്‍ തോട്ടുംബാഗം, റഹീസ് തലശ്ശേരി, മുഹമ്മദ് വെന്നിയൂര്‍, സെക്രടറി മാരായ ഹനീഫ് ചെര്‍ക്കളം, ഹനീഫ് കല്‍മട്ട, അഡ്വ:സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, വ്യവസായ പ്രമുഖരായ ലത്തീഫ് ഉപ്പള ,അപ്‌സര ഹനീഫ, മദൂര്‍ ഹംസ, അസ്ലം പടിഞ്ഞാര്‍, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ ഹമീദ് ഹാജി, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, ചെര്‍ക്കളം എം.എ.മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കര്‍ള എന്നിവര്‍ പ്രസംഗിച്ചു
ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം നന്ദി പറഞ്ഞു.


Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.