Latest News

കെസെഫ് കുടുംബ സംഗമവും അവാര്‍ഡ് വിതരണവും വെളളിയാഴ്ച

ദുബൈ: കാസര്‍കോട് ജില്ല നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കെസെഫിന്റെ കുടുംബ സംഗമവും കഴിഞ്ഞ അദ്ധ്യയന വര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കെസെഫ് അംഗങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ്ണ മെഡലും അവാര്‍ഡ് വിതരണം ജനുവരി 16 വെള്ളിയാഴ്ച 1.30 മുതല്‍ ദുബൈ കിസീസ് മുഹയ്‌സനയിലുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ വെച്ച് നടക്കും.

ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യ അതിഥിയായിരിക്കും.
സാമുഹിക പ്രവര്‍ത്തകനും പ്രവാസി അവാര്‍ഡ് ജേതാവുമായ അഷ്‌റഫ് താമരശേരിയെ ചടങ്ങില്‍ വെച്ച് ആദരിക്കും.

സാംസ്‌കാരിക ചടങ്ങുകള്‍ക്ക് ശേഷം അംഗങ്ങളുടെ കലാപരിപാടികളും തുടര്‍ന്ന് സംഗീത വിരുന്ന്, ഹാസ്യ സ്‌കിറ്റുകള്‍ ഉള്‍പ്പെടുത്തി റെജി മണ്ണേല്‍ നയിക്കുന്ന ടീം ദുബായിയുടെ കലാപരിപാടികളും അരങ്ങേറും
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.