കൊച്ചി: റിലീസിംഗ് ദിവസം തിയേറ്ററില്‍ പോകാതെ കുടുംബത്തോടൊപ്പം കേബിള്‍ ടിവി വഴി സിനിമ കാണാനുള്ള സൗകര്യമൊരുക്കി സംവിധായകനും നടനുമായ ചേരന്‍. രാജ്യത്തുടനീളമുള്ള കേബിള്‍ ടി.വി. സ്ഥാപനങ്ങളുമായി സഹകരിച്ച് സിനിമാ ടു ഹോം (സി.ടു.എച്ച്) എന്ന കമ്പനിക്ക് രൂപം നല്‍കിയതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറുരൂപയാണ് ഇതിന്റെ ചെലവ്.
ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുന്ന വ്യാജസിഡികളെ ഇല്ലാതാക്കാനും നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. ചേരന്‍ സംവിധാനം ചെയ്ത ജെ.കെ എന്നും നന്‍പനിന്‍ വാഴ്‌കൈ എന്ന ചിത്രമാണ് കേബിള്‍ വഴി ആദ്യമായി റിലീസ് ചെയ്യുന്നത്. 30ാം തീയതിയാണ് കേബിള്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്. ഒരു ദിവസം മൂന്നു പ്രദര്‍ശനങ്ങളാണുണ്ടാവുക. കേരളത്തില്‍ എസിവി, കേരളാവിഷന്‍, ഭൂമിക ഡിജിറ്റല്‍, കോഴിക്കോട് കേബിള്‍ കമ്യൂണിക്കേറ്റേഴ്‌സ് ലിമിറ്റഡ്, ഡെന്‍ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കള്‍ക്ക് സിനിമ വീട്ടില്‍ ഇരുന്ന് കാണാം.
തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ 100 തിയേറ്ററുകളിലും ഓണ്‍ലൈനിലും ചിത്രം റിലീസ് ചെയ്യുമെന്ന് ചേരന്‍ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment