ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ മെട്രോസ്റ്റേഷനു സമീപം വന്‍ വെടിയുണ്ട ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മീറത്ത് സ്വദേശി മുഹമ്മദ് ഷരീഖ്, സീതാപൂര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള ഫാഹിം മിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. 1020 വെടിയുണ്ടകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലിസിന്‍െറ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് വ്യക്തമാക്കി.
റിപ്പബ്ളിക് ദിനത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഡല്‍ഹിയില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment