പരിയാരം: മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ സര്‍ക്കാര്‍ ജപ്തിനടപടി തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഒരുകോടി രൂപയുടെ ബാങ്ക് അക്കൗണ്ട് റവന്യുവകുപ്പ് മരവിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ വായ്പ കുടിശികയായതിനെ തുടര്‍ന്ന് ഒരുമാസം മുന്‍പു റവന്യുവകുപ്പ് മെഡിക്കല്‍ കോളജ് ആശുപത്രിക്കു ജപ്തി നോട്ടീസ് നല്‍കിയിരുന്നു.
178 കോടി വായ്പ കുടിശിക ഒരു മാസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ജപ്തി നടപടിയെടുക്കുമെന്നു കാണിച്ചാണു കടന്നപ്പള്ളി വില്ലേജ് ഓഫിസര്‍ നോട്ടീസ് നല്‍കിയത്. ഇതിനെ തുടര്‍ന്നു റവന്യുറിക്കവറി തഹസില്‍ദാര്‍ എത്തി കുടിശികയുടെ 10% അടയ്ക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ പരിയാരം സര്‍ക്കാര്‍ നിയന്ത്രണത്തിലുണ്ടാകുമ്പോള്‍ എടുത്ത കടം നിലവിലുള്ള മാനേജ്‌മെന്റിന് ഉത്തരവാദിത്തമില്ലായെന്നും അതിനാല്‍ സര്‍ക്കാര്‍ ഈ കടം ഗ്രാന്റായി മാറ്റണമെന്ന് ആശുപത്രി മാനേജ്‌മെന്റ് വിശദീകരിച്ചു.
എന്നാല്‍ കടം കുടിശികയുടെ ജപ്തി നോട്ടീസ് കൈപ്പറ്റിയിട്ടും ഒരുരൂപപോലും തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണു റവന്യുവകുപ്പ് ജപ്തി നടപടി എടുത്തത്. ജില്ലാ സഹകരണ ബാങ്ക് പരിയാരം ശാഖയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിലെ ഒരുകോടിയോളം രൂപയാണു റവന്യു റിക്കവറി തഹസില്‍ദാറും കടന്നപ്പള്ളി വില്ലേജ് ഓഫിസറും ബാങ്കില്‍ നേരിട്ടെത്തി മരവിപ്പിച്ചത്. രണ്ടുമാസം മുന്‍പ് ആദായനികുതി കുടിശികയെത്തുടര്‍ന്ന് അക്കാദമിയുടെ കീഴിലുള്ള മെഡിക്കല്‍ കോളജിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ആദായനികുതിവകുപ്പ് ഒരുകോടി രൂപ പിടിച്ചെടുത്തിരുന്നു.
1997-2001 കാലഘട്ടത്തില്‍ സര്‍ക്കാരില്‍നിന്നു 65 കോടി രൂപ വായ്പയും പ്ലാന്‍ഫണ്ടിലെ തുകയുമാണു തിരിച്ച് അടയ്ക്കാത്തതിനെ തുടര്‍ന്നു മുതലും പലിശയുമായി 178 കോടി രൂപയായത്. ഈ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഹഡ്‌കോയില്‍നിന്ന് എടുത്ത 45 കോടി രൂപ കടവും പലിശയുമായി 700 കോടിയുടെ ജപ്തി നടപടിയുടെ കേസ് ഹൈക്കോടതിയില്‍ നടക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനവും ജീവനക്കാരുടെ ശമ്പളവിതരണവും ആശങ്കയിലായിരിക്കുകയാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment