Latest News

നേര്‍ച്ച അര്‍പ്പിക്കാന്‍ പുറപ്പെട്ട സംഘത്തിലെ കാര്‍ അപകടത്തില്‍പ്പെട്ടു രണ്ടു മരണം

കൊടുങ്ങല്ലൂര്‍:  നേര്‍ച്ച അര്‍പ്പിക്കാന്‍ പുറപ്പെട്ട സംഘത്തിലെ കാര്‍ നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ചു രണ്ടു പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ബാലനു പരുക്കേറ്റു. ആലപ്പുഴ മാന്നാര്‍ അക്ഷയ ഫര്‍ണിച്ചര്‍ ഉടമ ഇരമത്തൂര്‍ കരുവേലില്‍ അബ്ദുല്‍ സലാം (46), മാന്നാര്‍ പവിത്ര ഹാന്‍ഡിക്രാഫ്റ്റ്‌സ് ഉടമ കൊച്ചേഴത്ത് വള്ളക്കാലില്‍ മുഹമ്മദ് നാസര്‍ (55) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ ആല കോതപറമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ആയിരുന്നു അപകടം.

പുത്തന്‍പുരയില്‍ അബ്ദുല്‍സലാം മുസല്യാരുടെ മകന്‍ അഹമ്മദിനാണു (10) പരുക്കേറ്റത്. അല്‍ഇഹ്‌സാന്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. നാസര്‍ നിര്‍മിച്ച ബിരിയാണി ചെമ്പ് കോഴിക്കോട് കളംതോട് മുക്കം ആധ്യാത്മിക കേന്ദ്രത്തില്‍ പി.എസ്.കെ സെയ്തുതങ്ങളെ ഏല്‍പ്പിക്കാന്‍ കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്.രണ്ട് വണ്ടികളിലായാണ് സംഘം യാത്ര തിരിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ മുമ്പേ സഞ്ചരിക്കുകയായിരുന്നു. പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍നിന്ന് ചായ കഴിക്കാന്‍ കാറിനു പിറകെ സഞ്ചരിച്ച ബന്ധുക്കള്‍ സഞ്ചരിച്ച വാന്‍ നിര്‍ത്തിയിരുന്നു.

എന്നാല്‍ വിവരം അറിയാതെ കാര്‍ യാത്ര തുടര്‍ന്നു. കാര്‍ നിര്‍ത്താതെ പോയതിനാല്‍ ബന്ധുക്കള്‍ ചായ കഴിക്കാതെ പോകവെയാണു കാര്‍ മരത്തിലിടിച്ചു കിടക്കുന്നതു കണ്ടത്. ഉടന്‍ ചാടിയിറങ്ങി കാറിന്റെ വാതിലുകള്‍ ഭാഗികമായി പൊളിച്ചു മൂവരെയും പുറത്തെടുത്തു. സ്ഥലത്തെത്തിയ ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും പൊളിഞ്ഞിരുന്നു. അബ്ദുല്‍ സലാം സംഭവസ്ഥലത്തു മരിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരിച്ച അബ്ദുല്‍ സലാം മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയാണ്. ഭാര്യ: ഹസീന. മക്കള്‍: അഫ്‌സല്‍ സലാം, അന്‍സര്‍ സലാം. മരിച്ച നാസറിന്റെ ഭാര്യ ചങ്ങനാശേരി പറക്കവെട്ടിയില്‍ സഖിന. മക്കള്‍: ഡോ. നസീബ് (ബെംഗളൂരു), അഫ്‌സല്‍, നസിയ. മരുമക്കള്‍: ഷമീര്‍, ഡോ. ജറീന.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.