കണ്ണൂര്‍: കുവൈറ്റില്‍ ഹീറ്റര്‍ ഓണ്‍ ചെയ്ത് മുറിയില്‍ കിടന്നുറങ്ങിയ ചാവശേരി സ്വദേശിയായ യുവാവ് ശ്വാസംമുട്ടി മരിച്ചു. ചാവശേരി പഴയ പോസ്‌റ്റോഫീസിനു സമീപത്തെ നടുവിലെക്കണ്ടി ഹൗസില്‍ അഹമ്മദ് കുട്ടിയുടെ മകന്‍ പോക്കുണോത്ത് സിദ്ദീഖ് (34) ആണ് മരിച്ചത്.
തണുപ്പ് കാരണം താമസിക്കുന്ന മുറിയില്‍ ഹീറ്റര്‍ ഓണ്‍ ചെയ്തു കിടന്നുറങ്ങിയതായിരുന്നു. ചൊവ്വാഴ്ച രാവിലെ ജോലിസ്ഥലത്ത് എത്താത്തതിനെത്തുടര്‍ന്നു സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണു മുറിയില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടത്.
അഞ്ചുവര്‍ഷത്തോളമായി കുവൈറ്റില്‍ ജോലി ചെയ്തുവരുന്ന സിദ്ദീഖ് നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.
മാതാവ്: ഫാത്തിമ. വെളിയമ്പ്ര നടുവിലെക്കണ്ടി ഹൗസില്‍ അഫ്‌സത്താണ് ഭാര്യ. മക്കള്‍: അഫ്‌ന, ഫര്‍സാന. സഹോദരങ്ങള്‍: അബ്ദുള്‍ഖാദര്‍, മുസ്തഫ, സിറാജ്, സഫിയ, കദീജ, ഹാജറ, റാബിയ, ആയിഷ, പരേതനായ മുഹമ്മദലി. മൃതദേഹം പിന്നീടു നാട്ടിലെത്തിക്കും.

No comments:
Post a Comment