കണ്ണൂര്‍: സിപിഐ ജില്ലാ സെക്രട്ടറിയായി എഐവൈഎഫ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി. സന്തോഷ്‌കുമാറിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി സി. രവീന്ദ്രന്‍ ഉള്‍പ്പെട്ട 39 അംഗ ജില്ലാ കൗണ്‍സിലില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്. ജെ.പി. ജോസഫ്, വി.വി. കണ്ണന്‍, കല്ലേന്‍ ദാമോദരന്‍, കെ. മീനാക്ഷി എന്നിവരാണു പുതിയ അംഗങ്ങള്‍. പി. ബാലന്‍, കെ.ബി. ഉത്തമന്‍, എ. ബാലകൃഷ്ണന്‍ എന്നിവര്‍ ഒഴിവായി. ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന യു. ബാലന്‍ നിര്യാതനായിരുന്നു.
പുതിയ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ (44) സേലം ജയില്‍ രക്തസാക്ഷി ഒ.പി. അനന്തന്റെ ചെറുമകനാണ്. പടിയൂര്‍ സ്വദേശി. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, എഐവൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വഡോദരയില്‍ നടന്ന സമ്മേളനത്തിലാണ് എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ദീര്‍ഘകാലമായി പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം. അഭിഭാഷകനാണ്. ജില്ലാ പഞ്ചായത്തിലേക്കും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കും മല്‍സരിച്ചിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment