കണ്ണൂര്‍: വള്ള്യായില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരേ ബോംബേറ്. കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി സാംസ്‌കാരിക നിലയത്തിനു നേരേയാണ് ബോംബേറ്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് ഒരു സംഘം കോണ്‍ഗ്രസ് ഓഫീസിനു നേരേ ബോംബെറിഞ്ഞത്.
രണ്ടു ബോംബെറിഞ്ഞെങ്കിലും ഒന്നു മാത്രമേ പൊട്ടിയുള്ളു. പൊട്ടാത്ത മറ്റൊരു ബോംബ് സംഭവസ്ഥലത്ത് നിന്നും പാനൂര്‍ പോലീസ് കണ്ടെടുത്തു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തിന് മുന്‍പ് വള്ള്യായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷ ഡ്രൈവര്‍ കാരായിന്റവിട വിനയന് (38) കൂരാറയില്‍ വച്ച് മര്‍ദനമേറ്റിരുന്നു. തലശേയിലേക്ക് ഓട്ടം പോയി തിരികെ വള്ള്യായിലേക്ക് മടങ്ങവേയാണ് കൂരാറയില്‍ വച്ച് ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഓട്ടോയ്ക്ക് കുറുകെ ബൈക്ക് നിര്‍ത്തി വിനയനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ വിനയനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തെ തുടര്‍ന്ന് വള്ള്യായി പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment