ഉദുമ: ഉദുമ പളളത്തിലുളള ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസിന് നേരെ അക്രമം. ഓഫീസിന്റെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമി സംഘം വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്റെയും, സ്റ്റാന്‍ഡിംങ്ങ് കമ്മിററി ചെയര്‍മാന്‍ എ. ആസിഫലിയുടെയും ഓഫീസുകളില്‍ കയറി ഫര്‍ണ്ണിച്ചറുകള്‍ വലിച്ചെറിഞ്ഞു. ഓഫീസിലുണ്ടായിരുന്ന അലമറയുടെ പൂട്ട് തകര്‍ത്ത് ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണ്. ശനിയാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് അക്രമ വിവരം ആദ്യം അറിയുന്നത്.
സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ വിരലടയാള വിദഗ്ദരും, ഡോഗ് സ്‌കോഡും പരിശോധനയ്ക്കായെത്തും
ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിരുന്ന മുസ്‌ലിം ലീഗ് കോട്ടിക്കുളം ശാഖ പ്രസിഡണ്ട് റഹീം കാപ്പിലിന്റെ ഉടമസ്ഥതയിലുളള സ്വകാര്യ ബസ്സ് അടിച്ച് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പഞ്ചായത്ത് ഓഫീസിന് നേരെയുണ്ടായ അക്രമവിവരം അറിയുന്നത്.
അതിനിടെ പാലക്കുന്നിലുളള ഒരു സൈക്കിള്‍ ഷോപ്പിന് നേരെയും അക്രമമുണ്ടായതായും വിവരമുണ്ട്. മുക്കുന്നോത്ത് സ്ഥാപിച്ച മുസ്‌ലിം ലീഗിന്റെ ഫ്‌ളക്‌സും തകര്‍ത്തിട്ടുണ്ട്.
ഏറെകാലത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം കുറച്ചു നാളായി ഉദുമയും പരിസര പ്രദേശങ്ങളിലും സമാധാനന്തരീക്ഷം നിലവില്‍ വന്നിട്ട്. ഇത് തകര്‍ക്കാനുളള നീക്കമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment