കാസര്‍കോട്: ഉത്തര്‍പ്രദേശില്‍നിന്ന് ആറുവര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ഥിയെ ചെര്‍ക്കള ടൗണില്‍ കണ്ടെത്തി. യുപി ഗോരഖ്പൂരിലെ ഉമേഷ് ചന്ദിന്റെ മകന്‍ വികാസിനെ (17)യാണ് ചെര്‍ക്കള ടൗണില്‍ അലഞ്ഞുതിരിയുന്നതിനിടെ നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പിച്ചത്.
താടിയും മുടിയും നീട്ടിവളര്‍ത്തിയ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് വീടുവിട്ട കാര്യം പറഞ്ഞത്. ഉടന്‍ വിദ്യാനഗര്‍ പൊലീസില്‍ അറിയിച്ചു.
പൊലീസ് അന്വേഷണത്തിലാണ് 2009ല്‍ കാണാതായ കുട്ടിയാണിതെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി വികാസിനെ നാട്ടിലേക്ക് കൊണ്ടുപോയി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment