ചെറുവത്തൂര്‍: സര്‍ക്കാറിന്റെ ദത്തുപുത്രിയുടെ കുടുംബത്തിലേക്ക് കലോത്സവ വേദിയില്‍നിന്നും ഇരട്ട സമ്മാനം. 1994ലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ അച്ഛനും അമ്മയും നാല് സഹോദരങ്ങളും നഷ്ടപ്പെട്ട പെരുമ്പള അണിഞ്ഞയിലെ ടി ശ്രീജയുടെ കുടുംബത്തിലേക്കാണ് മക്കളായ ശ്രീലക്ഷ്മിയും മീനാക്ഷിയും ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം എത്തിച്ചത്.
ദുരന്തത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ശ്രീജയെ സര്‍ക്കാര്‍ ഏറ്റടുത്തിരുന്നു.
കരിവെള്ളൂര്‍ രത്നാകരന്റെ കീഴില്‍ തുള്ളല്‍ പരിശീലിക്കുന്ന ശ്രീലക്ഷ്മി ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറിയിലെ ഒമ്പതാംതരം വിദ്യാര്‍ഥിനിയും സഹോദരി മീനാക്ഷി മേലാങ്കോട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപിയിലെ ആറാംതരം വിദ്യാര്‍ഥിനിയുമാണ്. അമ്മ ശ്രീജ ഹോസ്ദുര്‍ഗ് താലൂക്കാപ്പീസില്‍ ക്ലര്‍ക്കാണ്. അധ്യാപകനായ വിനോദ്കുമാറാണ് അച്ഛന്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment