കാസര്‍കോട് : ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് കെ എം സി സി നടത്തുന്ന പ്രവര്‍ത്തനം തുല്യതയില്ലാത്തതാണെന്ന് മുസ്ലീംലീഗ് ദേശീയ ട്രഷററും വ്യവസായ -ഐടി വകുപ്പു മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദുബൈ കാസര്‍കോട് മണ്ഡലം കെ എം സി സി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കാസര്‍കോട് മണ്ഡലം കെ എം സി സി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ മുസ്ലിംലീഗും കെ എം സി സി യും എന്നും ഒപ്പമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗം കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് എല്‍ എ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ എ ജലീല്‍ സ്വാഗതം പറഞ്ഞു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദിന്‍, ട്രഷറര്‍ എ അബ്ദുല്‍റഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍റസാഖ് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment