തായ് വാന്‍: തായ് വാനിലെ ഇന്‍റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഇന്‍റര്‍നെറ്റ് ഗെയിം കളിച്ച യുവാവ് മരിച്ചു. ദക്ഷിണ തായ് വാനിലെ കഹോസിയൂങ് പട്ടണത്തിലാണ് സംഭവം.
Keywords: international News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഫേയിലെ കസേരയില്‍ മൂന്നാം ദിവസം അനക്കമില്ലാതെ കണ്ടത്തെിയ യുവാവിനെ ആശുപത്രിയിലത്തെിച്ച് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഗെയിം കളിച്ചതുമൂലം ഹൃദയാഘാതം സംഭവിച്ചാണ് മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 32കാരനായ ഹസിയ തുടര്‍ച്ചയായി ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് കഫേ ഉടമകള്‍ പറഞ്ഞു. സ്ഥിരം ഉപഭോക്താവായതിനാല്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.
പലപ്പോഴും കളിച്ചുകളിച്ച് ക്ഷീണം വരുമ്പോള്‍ തല മേശമേല്‍ വെച്ച് മയങ്ങും. ക്ഷീണം മാറ്റി പിന്നെയും കളി തുടരും- ഇതായിരുന്നു രീതി. മരിക്കും മുമ്പ് ഏതു ഗെയിമാണ് കളിച്ചിരുന്നതെന്ന് വ്യക്തമല്ല.
സമാനമായി 38കാരനും ന്യൂ തായ്പെയ് സിറ്റിയില്‍ ജനുവരി ഇന്‍റര്‍നെറ്റ് ഗെയിം കളിച്ച് മരിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചു ദിവസം കളിച്ചതിനൊടുവിലായിരുന്നു മരണം.
അപകട മരണം നടന്നിട്ടും തൊട്ടുചേര്‍ന്നുള്ള കാബിനുകളില്‍ മറ്റുള്ളവര്‍ കളി തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകട മരണം നടന്നിട്ടും തൊട്ടുചേര്‍ന്നുള്ള കാബിനുകളില്‍ മറ്റുള്ളവര്‍ കളി തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
No comments:
Post a Comment