കോഴിക്കോട്: എച്ച്.എസ് വിഭാഗം മലയാളം പ്രസംഗത്തില്‍ മത്സരിക്കാനായി അച്ഛന്‍െറ കൈകളിലേറിയാണ് ആല്‍ബിന്‍ വേദിയിലത്തെിയത്. നിവര്‍ന്നു നില്‍ക്കാനാവാത്ത മത്സരാര്‍ഥിയെ കസേര കൊണ്ടുവന്ന് ഇരുത്തിയപ്പോള്‍ കാണികളിലെല്ലാം സഹതാപ ഭാവമായിരുന്നു. എന്നാല്‍ ‘അന്യമാവുന്ന കേരളീയത’ എന്ന വിഷയത്തില്‍ വര്‍ത്തമാന കാലത്തിന്‍െറ ചരിത്രം തെളിമയുള്ള വാക്കുകളിലുടെ ആല്‍ബിനില്‍നിന്നുയര്‍ന്നപ്പോള്‍ സഹതാപം ആശ്ചര്യമായി. കസേരയിലെ സിംഹഗര്‍ജനത്തെ കാണാനും അഭിനന്ദിക്കാനും മത്സരം കഴിഞ്ഞയുടന്‍ ഓടിയത്തെുകയായിരുന്നു എല്ലാവരും.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മാറാടി ഗവ. എല്‍.പി സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് ആല്‍ബിന്‍ ജോസഫ്. നട്ടെല്ലില്‍ നിന്ന് ഫ്ളൂയിഡുകള്‍ നഷ്ടപ്പെടുന്ന അപൂര്‍വ രോഗം ആല്‍ബിന് സമ്മാനിച്ചത് ചലനമില്ലാത്ത രണ്ടു കാലുകളാണ്. പേശിക്ക് ബലമില്ലാത്തതു കാരണം കാലുകള്‍ ചലിപ്പിക്കാനോ നില്‍ക്കാനോ നടക്കാനോ ആവില്ല. എന്നാല്‍, ഇരുളില്‍ ആണ്ടുപോകുമായിരുന്ന ഈ കരുന്നു ജീവിതം വാക്കുകളുടെ തീക്ഷ്ണമായ പടവുകളില്‍ ചവിട്ടി മുന്നേറുകയാണ്.
കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാരകരോഗം ഇവനെ പിടികൂടിയിരുന്നു. ചികിത്സക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഒമ്പതുതവണ ശസ്ത്രക്രിയക്കും വിധേയനായി. എന്നാല്‍, ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഓടാനും ചാടാനുമുള്ള ഇടമില്ലാതായതോടെ പുസ്തകങ്ങളായി കൂട്ടുകാര്‍. വായന വളര്‍ന്നതോടെ പ്രസംഗത്തിലേക്കുള്ള ചുവടുവെപ്പായി. കേള്‍വിക്കാരായി സഹോദരിമാരായ അനിറ്റയും ആല്‍ജോയും.
അങ്ങനെ പ്രസംഗം ശീലമായതോടെ സ്കൂള്‍ വേദികളില്‍ കയറുകയായിരുന്നു. എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. വെള്ളിയാഴ്ച നടന്ന സംസ്ഥാന സ്കൂള്‍ എച്ച്.എസ് വിഭാഗം പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചു. ഈസ്റ്റ് മാറാടിയില്‍ അമ്പാട്ടുകുഴി വീട്ടില്‍ ഷാജി വര്‍ഗീസും ജിഷയുമാണ് മാതാപിതാക്കള്‍.

(കടപ്പാട്: മാധ്യമം)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment