കാസര്കോട്: കേരളത്തില് ഇന്ന് ഏറ്റവും കൂടുതല് വായിക്കപെടുന്നത് കവിതയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര് . ഒരു ദിവസം ശരാശരി 200 നും 600 നും ഇടയിലുള്ളവര് കവിത വായിക്കുന്നു. കഥയോ നോവലോ മറ്റു സാഹിത്യ രൂപങ്ങളോ അത്രയും വായിക്കപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട്ടെ 10 കവികളുടെ 30 കവിതകള് ഉള്‍പ്പെടുത്തിയ കവിതാ സമാഹാരം "പലര് നടക്കാത്ത പെരു വഴികള് " പ്രകാശനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മാതൃകകള് സൃഷ്ടിച്ച് കവികള് വളരുന്നതില് ആര്ക്കും ആശങ്ക വേണ്ടാ.കവിയുടെ അനിവാര്യത ആര്ക്കും തടഞ്ഞുനിരത്താന് കഴിയില്ലെന്നും കുരീപ്പുഴ പറഞ്ഞു.
കണ്ണൂര് സര്‍വകലാശാല മലയാള വിഭാഗം തലവന ഡോ. എ .എം .ശ്രീ ധരാന് പുസ്തകം ഏറ്റുവാങ്ങി. റഹ്മാന് തായലങ്ങാടി അധ്യക്ഷത വഹിച്ചു. കവി പി. എന്. ഗോപീ കൃഷ്ണന പുസ്തക പരിചയവും വാസു ചോറോട് കവിപരിചയവും നടത്തി.
നഗരസഭാ ചെയര്‍മാന് ടി.ഇ അബ്ദുല്ല , നാരായണന് പേരിയ, സി. എല്. ഹമീദ് , അഡ്വ. പി വി ജയരാജന്, വി.വി. പ്രഭാകരാന്, അഷറഫലി ചേരങ്കൈ, പി. ദാമോദരന് എന്നിവര് പ്രസംഗിച്ചു.
പുസ്തക എഡിറ്റര് മാരായ പദ് മനാഭന് ബ്ലാത്തൂര് സ്വാഗതവും വിനോദ്കുമാര് പെരുമ്പള നന്ദിയും പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘവും കാസര്കോട് സാഹിത്യ വേദിയും ചേര്ന്നാണ് ചടങ്ങ് നടത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment