റിയാദ് : നന്മയുടെ വളര്‍ച്ചയാണ് യുവത്വത്തില്‍ നടക്കേണ്ടതെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ യുവസമ്മേളനം ആവശ്യപ്പെട്ടു. ജീവിതത്തിന്റെ വസന്തമാണ് യൗവനം, അപഥ സഞ്ചാരത്തില്‍ തളച്ചിടാതെ ചിന്താശേഷിയും കര്‍മ്മ ശേഷിയും നന്മയിലേക്ക് വികസിക്കാന്‍ യുവാക്കള്‍ക്ക് കഴിയണം.
ഗള്‍ഫില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ 'ന്യൂ ജനറേഷന്‍, തിരുത്തെഴുതുന്ന യൗവനം' എന്ന പ്രമേയത്തില്‍ ആചരിക്കുന്ന യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി റിയാദില്‍ നടന്ന ദേശീയ യുവസമ്മേളനം ഐ.സി.ഫ് സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു.
പുതിയ സംഘടനാ വര്‍ഷത്തിലെ ദേശീയ ഭാരവാഹികളെ ഐ സി എഫ് മിഡില്‍ ഈസ്റ്റ് പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയതങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ അംഗം അബ്ദുല്ല വടകര പ്രമേയ പ്രഭാഷണം നടത്തി.
ആര്‍.എസ്.സി. ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ ജാബിറലി പത്തനാപുരം, ഐ സി ഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ വടകര, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഡോ. അബ്ദുസലം, ഉമര്‍ പന്നിയൂര്‍, ബശീര്‍ മാസ്റ്റര്‍ വടകര, കുഞ്ഞബ്ദുല്ല പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ ചെയര്‍മാനായി അബ്ദുല്‍ ബാരി നദ്‌വി കൊണ്ടോട്ടി, ജനറല്‍ കണ്‍വീനറായി സിറാജ് വേങ്ങര എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബശീര്‍ അശ്‌റഫി ചേര്‍പ്പ് (സംഘടന), മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍ (ട്രൈനിംഗ്), അബ്ദുല്‍ ബാരി പെരിമ്പലം (ഫൈനാന്‍സ്), ലുഖ്മാന്‍ വിളത്തൂര്‍ (കലാലയം), സുജീര്‍ പുത്തന്‍പള്ളി (വിസ്ഡം), ശുക്കൂറലി ചെട്ടിപ്പടി (രിസാല), യാസര്‍ അറാഫത്ത് (സ്റ്റുഡന്റ്‌സ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
നേരത്തെ നടന്ന പ്രതിനിധി സമ്മേളനം ഗള്‍ഫ് കൗണ്‍സില്‍ രിസാല കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ പാഴൂര്‍ഉദ്ഘാടനം ചെയ്തു. വിവിധ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചര്‍ച്ചകള്‍ നടന്നു. മഹ്മൂദ് സഖാഫി മാവൂര്‍ അധ്യക്ഷനായിരുന്നു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment