കാസര്‍കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വധിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശം. കഴിഞ്ഞ ദിവസം മുതലാണ് 1 മിനുട്ട് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം പ്രചരിച്ചു തുടങ്ങിയത്.
സുരേന്ദ്രനെ വധിക്കാന്‍ ദുബായിയില്‍ നിന്നും ഞങ്ങള്‍ പുറപ്പെടുന്നുണ്ടെന്ന് പറയുന്ന സന്ദേശം തുടങ്ങുന്നത് ആബിദ് വധക്കേസിലെ പ്രതിയെയും വധിക്കുമെന്നും സന്ദേശത്തിലുണ്ട്.
കെ.സുരേന്ദ്രനെതിരെ വാട്‌സ് ആപ്പിലൂടെ വധഭീഷണി സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment