ദുബൈ: പ്രവാസലോകത്തെ ഏറ്റവും വലിയ സാംസ്‌ക്കാരിക സാമൂഹ്യ സന്നദ്ധ സംഘടനയായ ദുബൈ കെ.എം.സി.സിക്ക് വീണ്ടും അംഗീകാരത്തിന്റെ നിറവ്. യു.എ.ഇയുടെ 43മത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി ക്ലീന്‍ അപ്പ് ദി വേള്‍ഡ് പരിപാടിയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവെച്ചതിനും സര്‍ക്കാറിന്റെ മറ്റു ഔദ്യോഗിക പരിപാടികളില്‍ മികവുറ്റ പങ്കാളിത്തവും കണക്കിലെടുത്ത് ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രത്യേക പുരസ്‌ക്കാരവും പ്രശസ്തിപത്രവും ദുബൈ കെ.എം.സി.സി തേടിയെത്തിയത്.
ദുബൈ ഗവണ്‍മെന്റിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഡിവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഭാഗമായ സോഷ്യല്‍ ക്ലബിന്റെയും ഔക്കാഫിന്റെയും അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ കെ.എം.സി.സി ക്ക് ലഭിച്ച ഏറെ വിലപെട്ടതാണെന്ന് നേതാക്കള്‍ അഭിപ്രായപെട്ടു.
ദുബൈ ദുസിറ്റ് താനി ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ദുബൈ മുനിസിപ്പാലിറ്റി വെയ്സ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ നാജി മുഹമ്മദ് റാദിയില്‍ നിന്നും ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങി.
ദുബൈ മുനിസിപ്പാലിറ്റി വെയ്സ്റ്റ്ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നിക്കല്‍ ഹെഡ് ഇമാദ് ജുമ, ദുബൈ കെ.എം.സി.സി വൈസ്.പ്രസിഡണ്ട് ആര്‍.നൗഷാദ് വളണ്ടിയര്‍ വിംഗ് ക്യാപ്റ്റന്‍ മുസ്തഫ വേങ്ങര എന്നിവര്‍ സംബന്ധിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബൈ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ അംഗീകാരവും പ്രശംസാ പത്രവും മുന്‍ വര്‍ഷങ്ങളില്‍ ദുബൈ കെ.എം.സി.സി ക്ക് ലഭിച്ചിട്ടുണ്ട്. ചടങ്ങിനു ശേഷം മുന്‍സിപ്പാലിറ്റിയുടെ ഡയറക്ടര്‍ എന്‍ജിനീയര്‍ സലാ അബ്ദുറഹ്മാന്‍ ഹംറിയുമായി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും വൈസ് പ്രസിഡണ്ട് ആര്‍.നൗഷാദും നടത്തിയ കൂടിക്കാഴ്ചയില്‍ ദുബൈ കെ.എം.സി.സി നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment