Latest News

സാധനങ്ങള്‍ വാങ്ങാനെത്തി കടകളില്‍ മോഷണം നടത്തുന്ന സംഘം വിലസുന്നു

ഉദുമ: സാധനങ്ങള്‍ വാങ്ങാനെത്തി കടകളില്‍ നിന്നും പണം മോഷ്ടിക്കുന്ന സംഘം ജില്ലയില്‍ വിലസുന്നു. കടയുടെ ചുററുപാടുകള്‍ മുന്‍കൂട്ടി നിരീക്ഷിച്ച്് വളരെ ആസൂത്രിതമായണ് ഈ മോഷണ സംഘം കവര്‍ച്ച നടത്തുന്നത്.

ഉച്ചഭക്ഷണ സമയത്ത് ജോലിക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ഇവരുടെ മോഷണം ഏറെയും നടക്കുന്നത്. പ്രായമുളള കട ഉടമകളാണ് ഈ സംഘത്തിന്റെ കവര്‍ച്ചയ്ക്ക് ഇരയാകുന്നത്.
ക്യാഷ് കൗണ്ടറിന് അകലെയുളള ഏതെങ്കിലും സാധനങ്ങള്‍ ആവശ്യപ്പെട്ട് ഉടമ കൗണ്ടറില്‍ നിന്നും സാധനം എടുക്കാന്‍ നീങ്ങുന്ന സമയത്താണ്  നിന്നും പണം തട്ടിയെടുത്ത് സംഘം രക്ഷപ്പെടുന്നത്.
ഈ രീതിയില്‍ കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ഉദുമ, ബേക്കല്‍, കളനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായി ലക്ഷങ്ങളാണ് ഈ സംഘം തട്ടിയെടുത്തത്. പണത്തിന് പുറമേ ചില തുണിക്കടകളില്‍ നിന്നും വിലപിടിപ്പുളള വസ്ത്രങ്ങളും മോഷണം പോയതായും പരാതിയുണ്ട്.
ഉദുമ ഹൈസ്‌കൂള്‍ റോഡിലുളള ഒരു അനാധി കടയില്‍ നിന്നും 50000 ത്തിലധികം രൂപയാണ് കഴിഞ്ഞ മാസം കവര്‍ന്നത്. ഉദുമ മെയിന്‍ റോഡിലുളള ഒരു വസ്ത്രാലയത്തില്‍ നിന്നും വിലപിടിപ്പുളള ചൂരിദാറുമായാണ് സംഘം കടന്നത്.
18നും 25നും ഇടയിലുളള യുവാക്കളാണ് ഈ മോഷണ സംഘത്തിലെ കണ്ണികളെന്ന് വ്യാപാരികള്‍ പറയുന്നു.
പട്ടാപകല്‍ നടക്കുന്ന ഇത്തരം മോഷണങ്ങള്‍ ഏറിവന്നതോടെ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് വ്യാപാരികള്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.