കൊച്ചി: കള്ളനോട്ടുകേസില്‍ 32 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തെങ്കാശി മേലേകല്ലുങ്കല്‍ തങ്കയ്യാതേവരുടെ മകന്‍ അന്തോണി രാജ് (മണി 50) ആണ് അറസ്റ്റിലായത്.
കള്ളനോട്ട് കൈവശം വച്ചതിന് 1982ല്‍ കുമളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കോടതിയില്‍നിന്നു ജാമ്യം നേടി ഒളിവില്‍ പോയ പ്രതിയെ പീരുമേട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലായി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.
ശബരിമല മണ്ഡലകാലത്തു ഡോളി ചുമക്കുന്നതിന് അന്തോണി വരാറുണെ്ടന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇടുക്കി സബ് യൂണിറ്റ് ഡിവൈഎസ്പി കെ. മഹേഷ്‌കുമാറിന്റെ സഹായത്തോടെയാണ് എറണാകുളം ക്രൈംബ്രാഞ്ച് ഇയാളെ പമ്പയില്‍ അറസ്റ്റ് ചെയ്തത്. പീരുമേട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment