നീലേശ്വരം: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ ഹൗസിംഗ് കോളനിക്ക് സമീപം താമസിക്കുന്ന ഗോപിനാഥന് നായരുടെ രതീഷിന്റെ (33) മൃതദേഹമാണ് ശനിയാഴ്ച രാവിലെ വീട്ടുപറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്.
മംഗലാപുരത്ത് ബിസിനസ് നടത്തി വരികയായിരുന്ന രതീഷ് ഒരാഴ്ചയോളമായി എവിടെയും പോകാതെ വീട്ടില്‍ തന്നെയായിരുന്നു. ജനുവരി 15ന് ഉച്ചയ്ക്ക് പുറത്തുപോയി വേഗം വരാമെന്നുപറഞ്ഞാണ് രതീഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെ രതീഷിന്റെ മൃതദേഹം പറമ്പിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ് രതീഷ്. മാതാവ് മുല്ലച്ചേരി ലക്ഷ്മി അമ്മ.
സഹോദരങ്ങള്‍: എം രഞ്ജിത്ത് (സിവില്‍ പോലീസ് ഓഫീസര്‍ രാജപുരം), പരേതനായ രാജന്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രതീഷിന്റെ മരണവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment