കാഞ്ഞങ്ങാട് : ബാങ്കുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത ബല്ല കടപ്പുറത്തെ മത്സ്യതൊഴിലാളി മനോജിന്റെ ഭാര്യ എസ് രതി (35)മുക്കുപണ്ട മാഫിയയുടെ ഏജന്റാണെന്ന് സൂചന.
രതി പോലീസ് പിടിയിലായി ജയിലിലായതോടെ മുക്കുപണ്ട മാഫിയയുടെ സൂത്രധാരനെന്ന് കരുതുന്ന ഉദുമ സ്വദേശിയായ യുവാവ് നാട്ടില്‍ നിന്നും മുങ്ങി. നേരത്തെ ഉദുമയില്‍ താമസിച്ചിരുന്ന യുവാവ് പിന്നീട്കാഞ്ഞങ്ങാട്ടേക്ക് തന്റെ താവളം മാറ്റിയിരുന്നു. ഇപ്പോള്‍ യുവാവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല.
ജില്ലാ സഹകരണ ബാങ്കിന്റെ പെരിയ, മഡിയന്‍ ശാഖകളിലും പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പാക്കം,മൗവ്വല്‍ ശാഖകളിലും പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പൂച്ചക്കാട് ശാഖയിലും പള്ളിക്കര അര്‍ബന്‍ സൊസൈറ്റിയിലും മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത രതി പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയത് തുടരന്വേഷണത്തിന് വിഘാതമായിട്ടുണ്ട്.
ഉദുമ യുവാവ് ഉള്‍പ്പെടെയുള്ള മുക്കുപണ്ട മാഫിയ ഏല്‍പ്പിക്കുന്ന വ്യാജ സ്വര്‍ണ്ണങ്ങള്‍ തന്ത്ര പൂര്‍വ്വം ബാങ്കില്‍ പണയപ്പെടുത്തിയാല്‍ ഓരോഇടപാടിലും കമ്മീഷനായി കേവലം 1000 രൂപയാണ് കിട്ടാറുള്ളതെന്ന് രതി മൊഴി നല്‍കിയിരുന്നെങ്കിലും പോലീസ് ഇത് മുഖവിലക്കെടുക്കുന്നില്ല.
മുക്കുപണ്ട മാഫിയയുടെ സൂത്രധാരന്മാരെ വലയില്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ ജില്ലക്കകത്തു മാത്രമല്ല സംസ്ഥാനത്ത് തന്നെ ഇതിനകം നടന്ന നിരവധി തട്ടിപ്പ് സംഭവങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പോലീസിന്റെ വിശ്വാസം.
നേരത്തെ മുക്കുപണ്ടങ്ങള്‍ ഗള്‍ഫിലേക്ക് കടത്തി ലക്ഷങ്ങള്‍ കൊയ്‌തെടുത്ത കാസര്‍കോട് ലോബിക്ക് രതിയുള്‍പ്പെടെയുള്ള ഈ സംഘവുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സ്വര്‍ണം ധരിച്ച് ഗള്‍ഫിലേക്ക് പോകുന്നവര്‍ പരമാവധിക്ക് മുകളില്‍ സ്വര്‍ണം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ തൂക്കം തിട്ടപ്പെടുത്തി വിവരം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താറുണ്ട്.
വിദേശത്ത് നിന്ന് മടങ്ങുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കുകയാണ് പതിവ്. ഈ സൗകര്യം മറയാക്കി കോടിക്കണക്കിന് രൂപയുടെ മുക്കുപണ്ടം വിദേശത്തേക്ക് കാസര്‍കോട് ലോബി കടത്തിയിരുന്നു.
ഈ സംഘത്തില്‍പ്പെട്ടവര്‍ ഒറിജിനല്‍ സ്വര്‍ണവുമായാണ് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുക. മുക്കുപണ്ടം ഉപയോഗിച്ച് വിദേശത്തും നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ട അഞ്ചിലധികം പേരെ നേരത്തെ കാസര്‍കോട് പോലീസ് പിടികൂടിയിരുന്നു.
ഈ സംഘത്തില്‍പ്പെട്ടവര്‍ ഒറിജിനല്‍ സ്വര്‍ണവുമായാണ് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുക. മുക്കുപണ്ടം ഉപയോഗിച്ച് വിദേശത്തും നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ട അഞ്ചിലധികം പേരെ നേരത്തെ കാസര്‍കോട് പോലീസ് പിടികൂടിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment