Latest News

പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം കളിയാട്ട മഹോല്‍സവം

കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ ഐവര്‍ ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന കളിയാട്ട മഹോല്‍സവത്തിന് ജനുവരി 30ന്  വാരിക്കാട്ട് ഇല്ലത്ത് നിന്നും ദീപവും തിരിയും കൊണ്ട് വരുന്നതോടെ തുടക്കം കുറിക്കും. 

തുടര്‍ന്ന് തിടങ്ങലും തോറ്റവും എഴുന്നള്ളത്തും നടക്കും. രാത്രി 8 മണിക്ക് കിഴക്കുംകര കാഴ്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര പിന്നണിഗായിക മൃദുലാവാര്യര്‍ നയിക്കുന്ന ഗാനമേള.
31ന് 7 മണിക്ക് അതിയാമ്പൂര്‍ പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാണിക്ക സമര്‍പ്പണവും തുടര്‍ന്ന് കൊച്ചിന്‍ മിമിക്‌സ് മീഡിയ അവതരിപ്പിക്കുന്ന ചിരിമ ചിരിമ ഹാസ്യ കലാവിരുന്ന് നടക്കും. വൈകുന്നേരം 7 മണി മുതല്‍ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ കുളിച്ച്‌തോറ്റവും അരങ്ങിലെത്തും. 11.30ന് പുല്ലൂരാളി തോറ്റവും, മേലേരിയും നടക്കും. പുലര്‍ച്ചെ രണ്ട് മണിക്ക് വെളിച്ചപ്പാടന്‍ തെയ്യം, പുലിച്ചോന്‍ തെയ്യം എന്നിവ അരങ്ങിലെത്തും.
ഫെബ്രുവരി 1ന് രാവിലെ മുതല്‍ കരിന്തിരി കണ്ണന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി, വൈകുന്നേരം 7ന് വെളിച്ചപ്പാടന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 10 മണിക്ക് കിഴക്കുംകര കാഴ്ചാഘോഷ കമ്മിറ്റിയുടെ തിരുമുല്‍ക്കാഴ്ച കാളപ്പുലിയന്‍ ദൈവത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 11 മണിക്ക് കോട്ടച്ചേരി കാഴ്ചാ കമ്മിറ്റിയുടെ തിരുമുല്‍ക്കാഴ്ച പുലിക്കണ്ടന്‍ തെയ്യത്തിന് സമര്‍പ്പിക്കും. 12 മണിക്ക് പുള്ളിക്കരിങ്കാളിയമ്മയുടെയും പുല്ലൂരാളിയുടെയും തോറ്റവും മേലേരി ചാട്ടവും മണങ്ങിയാട്ടത്തോട് കൂടിയുള്ള എഴുന്നള്ളത്തും നടക്കും. തുടര്‍ന്ന് ആയിരത്തിരി കെട്ടല്‍.
ഫെബ്രുവരി 2ന് പുലര്‍ച്ചെ 5 മണിക്ക് പുള്ളിക്കരിങ്കാളിയമ്മയുടെ നൃത്തത്തിനൊപ്പം ഭക്തിനിര്‍ഭരവും ചൈതന്യ പ്രതിരൂപവുമായ ആയിരത്തിരി മഹോല്‍സവം നടക്കും. 6 മണിക്ക് പുല്ലൂരാളി തെയ്യം തുടര്‍ന്ന് പുള്ളിക്കരിങ്കാളിയമ്മയും പുല്ലൂരാളിയും മുഖാമുഖം കാണല്‍. 9ന് കാളപ്പുലിയന്‍ തെയ്യത്തിന്റെ പ്രസിദ്ധമായ അമ്പെയ്യല്‍ ചടങ്ങ് നടക്കും. 11ന് പുലിക്കണ്ടന്‍ തെയ്യം, 3ന് വിഷ്ണുമൂര്‍ത്തിയും പുലിക്കണ്ടന്‍ തെയ്യവും മുഖാമുഖം കാണല്‍. രാത്രി 7ന് കോട്ടച്ചേരി കാഴ്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 51 വനിതകളുടെ തിരുവാതിരയും തുടര്‍ന്ന് അരുണ്‍ഗോപന്‍ നയിക്കുന്ന ഗാനമേളയും നടക്കും. 8 മണി മുതല്‍ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും.
ഫെബ്രുവരി 3ന് രാവിലെ 11 മണി മുതല്‍ പുല്ലൂരാളി, പുല്ലൂര്‍ണ്ണന്‍, നാലിന് വിഷ്ണുമൂര്‍ത്തിയും പുല്ലൂര്‍ണ്ണന്‍ തെയ്യവും മുഖാമുഖം കാണല്‍. തുടര്‍ന്ന് ഭണ്ഡാരവീട്ടിലേക്ക് പോകല്‍ ചടങ്ങ്, എഴുന്നള്ളത്ത് എന്നിവ നടക്കും. 5 മണിക്ക് തേങ്ങയേറ് ചടങ്ങ്. 6 മണിക്ക് പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ മുടിയെടുത്ത് കാളിമാടത്തിലേറ്റലും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ മുടിയെടുക്കല്‍ ചടങ്ങോടെ ഉല്‍സവം സമാപിക്കും. 

ഉല്‍സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും 12 മണി മുതല്‍ 3 മണി വരെ അന്നദാനവും നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.