Latest News

നാദാപുരം: സലാമിന്റെ രാജി കാപട്യമെന്ന് സിപിഎം, ഇനിയൊരു പാര്‍ട്ടിയിലേക്കുമില്ലെന്ന് സലാം

നാദാപുരം: നിരപരാധികളുടെ വീട് ആക്രമിച്ചത് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും,പാര്‍ട്ടിയുടെ ഈ നിലപാട് തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച അബ്ദുല്‍ സലാമിന് അറിയാമെന്നും ഇതിന്‍റെ പേരിലുള്ള രാജി കാപട്യമാണെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.www.malabarflash.com

നിഷ്ട്ടൂരമായ കൊലപാതകത്തേക്കാള്‍ വലിയ വേദന സലാമിന് പിന്നീടാണുണ്ടായതെന്നും വി പി കുഞ്ഞികൃഷ്ണന്‍ കൂട്ടി ചേര്‍ത്തു.

അതേസമയം പൊതുജനാഭിപ്രായ പ്രകാരമാണ് രാജിയെന്നും ഇനിയൊരു പാര്‍ട്ടിയിലേക്കുമില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനായി തുടരുമെന്നും അബ്ദുല്‍ സലാം ഒരു പ്രദേശിക ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.www.malabarflash.com

അതിനിടെ ലീഗിനെതിരെ ആരോപണവുമായി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. തൂണേരി വെളളൂര്‍ ഷിബിനിനെ വെട്ടിക്കൊന്ന കേസില്‍ പൊലീസിന്റെ നിഷ് ക്രിയത്വം അവസാനിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കൊലപാതക സംഘത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി എളമരം കരീം എ.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊല കഴിഞ്ഞ് ആറ് ദിവസമായിട്ടും സംഘത്തലവന്‍ തെയ്യമ്പാടി ഇസ്മായിലിനേയും സഹോദരന്‍ മുനീറിനേയും കണ്ടെത്താന്‍ കഴിയാഞ്ഞത് പൊലീസിന്റെ വീഴ്ചയാണ്.
പ്രതികള്‍ ഭരണ കക്ഷിയായ മുസ്ലീം ലീഗന്റെ സംരക്ഷണയിലായത് കൊണ്ടാണ് പൊലീസ് ഇവരെ പിടികൂടാന്‍ ശ്രമിക്കാത്തത്. ഇസ്മായിലിനെ സംരക്ഷിക്കന്നതിനായി മുമ്പും ലീഗ് ഇടപെടല്‍ നടത്തിയിരുന്നു.www.malabarflash.com

19 വയസ്സ് മാത്രമുളള ഷിബിനിനെ യാതൊരു പ്രകോപനവും ഇല്ലാതെ കൊലചെയ്തത് നാദാപുരം മേഖലയെ വീണ്ടും കലാപ ഭൂമിയാക്കി മാറ്റുന്നതിന് വേണ്ടിയാണ്. സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തി എന്ന് പറഞ്ഞവരെ ഇന്ന് കാണാനില്ല. ഒഞ്ചിയം സംഭവത്തിന്റെ മറവില്‍ സി.പി.എമ്മിനെ വേട്ടയാടിയ കോണ്‍ഗ്രസ് നേതാക്കളേയും കപട ഇടതുപക്ഷക്കാരേയും ഒരിടത്തും കാണുന്നില്ല.

 മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം നടത്തിയ കൊലപാതകത്തിനെതിരെ രംഗത്ത് വരാന്‍ വടകര എം.പി സന്നദ്ധമാകാത്തത് കാപട്യമാണ്.
തൂണേരി കൊലപാതകത്തിന്റെ മറവില്‍ വര്‍ഗ്ഗീയ പ്രചരണം നടത്താന്‍ മുസ്ലീം ലീഗിലെ ഒരുവിഭാഗം ശ്രമിക്കുകയാണ്. ലീഗ് നേതൃത്വം ഇതിനൊക്കെ മൂകസാക്ഷിയായി ഇരിക്കുകയാണ്. ഇതിനായി നവ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സി.പി.എം ആരോപിച്ചു.
ഒരു സാഹചര്യത്തിലും പ്രകോപനത്തിന് അടിമപ്പെടാതെ സമാധാനം ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.