കുമ്പള: വീടിന്‍റെ ഓടിളക്കി മാറ്റി അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള അഡീഷണല്‍ എസ്.ഐ. എം.പി സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തു.
കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയും കുമ്പള നായിക്കാപ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അഷ്റഫ് (30) ആണ് അറസ്റ്റിലായത്.
കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയും കുമ്പള നായിക്കാപ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അഷ്റഫ് (30) ആണ് അറസ്റ്റിലായത്.
കുമ്പള കഞ്ചിക്കട്ട മളിയിലെ ശ്രീധരന്‍റെ വീട്ടില്‍ നിന്നും മൂന്നേ മുക്കാല്‍ പവന്‍ സ്വര്‍ണാഭരണവും അരലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഒരാഴ്ച മുന്പാണ് സംഭവം.
നായിക്കാപ്പില്‍ നിന്ന് ഓട്ടോയിലെത്തിയ അഷ്റഫ് ശ്രീധരന്‍റെ വീട്ടില്‍ ആളില്ലെന്ന് മനസ്സിലാക്കിയ ശേഷം ഓടിളക്കി മാറ്റി അകത്ത് കടന്ന് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നായിക്കാപ്പില്‍ നിന്ന് ഓട്ടോയിലെത്തിയ അഷ്റഫ് ശ്രീധരന്‍റെ വീട്ടില്‍ ആളില്ലെന്ന് മനസ്സിലാക്കിയ ശേഷം ഓടിളക്കി മാറ്റി അകത്ത് കടന്ന് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോയിലെത്തിയ ആളാണ് കവര്‍ച്ച നടത്തിയതെന്ന സൂചന ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ അഷ്റഫ് ചെറിയ മോഷണങ്ങള്‍ നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പരാതിയൊന്നും നിലവിലില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment