അജാനൂര്‍ : അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചിത്താരി, മഡിയന്‍ വാര്‍ഡുകളില്‍ ഉപ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബി ബാലന്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ചിത്താരിയില്‍ ഉപ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാനായിരുന്ന ലീഗ് നേതാവ് യു വി ഹസൈനാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രതിനിധാനം ചെയ്ത മഡിയന്‍ വാര്‍ഡില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് വാര്‍ഡുകളിലും ത്രികോണമത്സരമാണ് നടക്കുന്നത്. മഡിയനില്‍ ലീഗിനെ പ്രതിനിധീകരിച്ച് എം എം അബ്ദുള്‍ റഹ്മാനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി രാമകൃഷ്ണനും ബി ജെ പി യിലെ ടി വി അനിതയുമാണ് മത്സര രംഗത്തുള്ളത്. ചിത്താരി വാര്‍ഡില്‍ യു ഡി എഫിലെ വി രാമകൃഷ്ണനും എല്‍ ഡി എഫിലെ എം വിജയനും ബി ജെ പി യിലെ കെ വി പവിത്രനും മത്സരിക്കുന്നു.
രണ്ടു വാര്‍ഡുകളിലും പോളിംഗ് പൊതുവെ സമാധാന പരമാണ്. ചിത്താരി വാര്‍ഡില്‍ 1178 വോട്ടര്‍മാരുണ്ട്. മഡിയനില്‍ 2013 വോട്ടര്‍മാരും. വോട്ടെടുപ്പ് കേന്ദ്രങ്ങളായ മഡിയന്‍ ഗവ. എല്‍ പി സ്‌കൂളിലും ചിത്താരി ഹിമായത്തുല്‍ എ എല്‍ പി സ്‌കൂളിലും കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ രണ്ട് വാര്‍ഡുകളിലും 60 ശതമാനം പോളിംഗ് നടന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment