കാഞ്ഞങ്ങാട്: സി പി എം- മുസ്‌ലീം ലീഗ് സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകരായ അജാനൂര്‍ ഇട്ടമ്മലിലെ അബ്ദുള്‍ സമദിന്റെ മകന്‍ എം നിഷാദ് (17), റൗഫ്(17), ഫവാസ്(17), സി പി എം പ്രവര്‍ത്തകന്‍ ഇട്ടമ്മലിലെ മഹേഷ് (28) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
അതേ സമയം ഈ സംഭവത്തിന്റെ തുടര്‍ച്ചയായി ഇട്ടമ്മലിലെ സി പി എം പ്രവര്‍ത്തകന്‍ മഹേഷ് ഹദ്ദാദ് നഗറില്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
സമീപ പ്രദേശത്തെ ഒരു വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ ലീഗ് പ്രവര്‍ത്തകരായ റൗഫ് , അസീസ്, ബാദുഷ, ഷാജഹാന്‍ തുടങ്ങി പത്തോളം പേര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് മഹേഷ് പരാതിപ്പെട്ടു.
മഹേഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച ഉച്ചക്ക് അജാനൂര്‍ കടപ്പുറത്തെ പുതുതായി നിര്‍മ്മിച്ച വീട്ടില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന നിഷാദിനെയും സുഹൃത്തുക്കളെയും ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
നിഷാദിന്റെ പരാതിയില്‍ രഞ്ജിത്ത്, സജിത്ത് , സന്ദീപ്, ഉണ്ണി തുടങ്ങി കണ്ടാലറിയാവുന്ന 10 ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമം നടത്തിയതെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
അതേ സമയം ഈ സംഭവത്തിന്റെ തുടര്‍ച്ചയായി ഇട്ടമ്മലിലെ സി പി എം പ്രവര്‍ത്തകന്‍ മഹേഷ് ഹദ്ദാദ് നഗറില്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
സമീപ പ്രദേശത്തെ ഒരു വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ ലീഗ് പ്രവര്‍ത്തകരായ റൗഫ് , അസീസ്, ബാദുഷ, ഷാജഹാന്‍ തുടങ്ങി പത്തോളം പേര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് മഹേഷ് പരാതിപ്പെട്ടു.
മഹേഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment