ദുബൈ: ദുബൈ കെ.എം.സി.സി.കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ബനാത്ത്‌വാല ജനപ്രിയ അവാര്‍ഡ് ഏററുവാങ്ങുന്നതിനായി ദുബൈയിലെത്തിയ മുന്‍ മന്ത്രിയും, കേരള ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ഉജ്ജ്വല സ്വീകരണം.
ദുബൈ എയര്‍പോര്‍ട്ടിലെത്തിയ ചെര്‍ക്കളം അബ്ദുല്ലയെ കെ.എം.സി.സി നേതാക്കളും വ്യാവസായ പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ. യൂസഫും ചെര്‍ക്കളത്തോടൊപ്പമുണ്ടായിരുന്നു.
ജനുവരി 29 ന് ദേര ലാന്‍ഡ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, അറബ് പ്രമുഖരുടെ സാന്നിധ്യത്തില്‍ വെച്ച് ചെര്‍ക്കളം അബ്ദുല്ല ജനപ്രിയ അവാര്‍ഡ് ഏററുവാങ്ങും.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment