Latest News

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി മരിച്ചു

പള്ളിക്കര : ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ദേഹമാസകലം സാരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന പൂച്ചക്കാട് കിഴക്കെക്കര അടുക്കത്തെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയും പള്ളിക്കര വനികതാസഹകരണ സംഘത്തിലെ ഡെപ്പോസിറ്റ് കലക്ഷന്‍ ഏജന്റുമായ ശ്രീന (23) ഒടുവില്‍ മരണത്തിന് കീഴടങ്ങി. 

കഴിഞ്ഞ തിങ്കളാഴ്ച അടുക്കത്തെ ഭര്‍തൃ ഗൃഹത്തിലെ കുളിമുറിയില്‍ വെച്ചാണ് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ യുവതിയെ മംഗലാപുരം എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില ഗുരുതരമായി തുടര്‍ന്നതിനാല്‍ ശ്രീനയെ നാട്ടിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 

ശ്രീനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലാതെ പോയതോടെയാണ് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് യുവതിയെ കഴിഞ്ഞ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വെളുപ്പിന് 3 മണിയോടെയാണ് ശ്രീന മരണപ്പെട്ടത്.
കുടുംബശ്രീ യൂണിറ്റിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ശ്രീനയെ ആത്മഹത്യയിലേക്ക് നയിച്ചത്. കഴിഞ്ഞ ഞായറാഴ്ച കുടുംബശ്രീ യൂണിറ്റ് യോഗത്തില്‍ സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. പ്രശ്‌നം പിറ്റേന്ന് പരിഹരിക്കാമെന്ന ധാരണയിലാണ് അന്ന് യോഗം പിരിഞ്ഞത്. എന്നാല്‍ പിറ്റേന്ന് രാവിലെ 9 മണിയോടെ ആറുമാസം മാത്രം പ്രായമുള്ള മകള്‍ കീര്‍ത്തനയെ മുലയൂട്ടിയ ശേഷം ശ്രീന കുളിമുറിയില്‍ കയറി ആത്മഹൂതിക്ക് ശ്രമിക്കുകയായിരുന്നു. 

കീര്‍ത്തനക്ക് പുറമെ കൂട്ടക്കനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥി അഭിഷേകും മകനാണ്്. ഭര്‍ത്താവ് മണി നാല് മാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. 

ഉദുമ പള്ളത്തെ പി സി രാഘവന്റെയും വാസന്തിയുടെയും മകളാണ്.സഹോദരങ്ങള്‍: ഷീബ, ശ്രീജ
ബേക്കല്‍ അഡീ. എസ് ഐ ജോസഫ് രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.