കൊല്ലം: വനിതാ വ്യവസായിയുടെ ചിത്രം മൊബൈല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തിയതിനു സിനിമാ നടനെതിരെ പോലീസ് കേസെടുത്തു. നടന്‍ ഷമ്മി തിലകനെതിരേയാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊല്ലം എസ്എന്‍ വനിതാ കോളജിനു സമീപത്തെ സ്ഥാപനത്തില്‍ ആയിരുന്നു സംഭവമെന്നു പോലീസ് പറഞ്ഞു.
പരാതിക്കാരിയുടെ അറിവോ സമ്മതമോ കൂടാതെ ഫോട്ടോകള്‍ പകര്‍ത്തിയെന്നാണു കേസ്. രണ്ടു മാസത്തോളം പോലീസ് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിനും ഒടുവിലാണു കേസെടുത്തത്. കേരളത്തിലാദ്യമായാണ് ഒരു ചലച്ചിത്രതാരത്തിനെതിരെ സ്ത്രീകളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റത്തിനെതിരെ കേസ് എടുത്തതെന്നും പോലീസ് പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment