ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗണിതശാസ്ത്രം അധ്യാപകന്‍ മലപ്പട്ടം അഡുവാപ്പുറം സി.വി. രാജേഷ് (33) ചേടിച്ചേരി കുട്ടാവ് പുഴയില്‍ മുങ്ങി മരിച്ചു. വെളളിയാഴ്ച ഉച്ചകഴിഞ്ഞു പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
ചുഴിയില്‍പ്പെട്ട് മുങ്ങിത്താണ രാജേഷിനെ നാട്ടുകാര്‍ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ഒരുമണിക്ക് മേരിഗിരി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് സംസ്‌കാരം മൂന്നിന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തില്‍.

അഡുവാപ്പുറത്തെ കോയിറ്റി ഗോവിന്ദന്‍ നമ്പ്യാരുടെയും ചേണിച്ചേരി വീട്ടില്‍ നാരായണിയുടെയും മകനാണ്. ഭാര്യ: മിനി (കുയിലൂര്‍). മകള്‍: നിദിയ. സഹോദരങ്ങള്‍: ഹേമലത, സുനിത.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment