ശബരിമല: തൊണ്ണൂറ്റിരണ്ടംഗ സംഘത്തിന്റെ ഗുരുസ്വാമിയായി മന്ത്രി കെ. പി. മോഹനന്‍ അയ്യപ്പ ദര്‍ശനം നടത്തി.തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും അയ്യപ്പസ്വാമിയുടെ കാരുണ്യം ഉണ്ടെന്നു വിശ്വസിക്കുന്ന മന്ത്രി 48 വര്‍ഷമായി അയ്യപ്പദര്‍ശനത്തിന്റെ സുകൃതാമൃതം നുകരുന്നു.
പുത്തൂരിലെ പത്മാനിവാസിലായിരുന്നു എല്ലാവര്‍ക്കുമുള്ള കെട്ടുമുറുക്കിയത്. കുടുംബാംഗങ്ങള്‍, നാട്ടുകാര്‍, അടുത്ത സുഹൃത്തുക്കള്‍, പഴ്‌സനേല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരാണ് സംഘത്തിലുള്ളത്. അതില്‍ 22 കന്നിക്കാരും നാലു കുട്ടികളും എട്ടു മാളികപ്പുറങ്ങളും ഉണ്ടായിരുന്നു.
പിതാവും മുന്‍മന്ത്രിയുമായ പി. ആര്‍. കുറുപ്പ് അറിയപ്പെടുന്ന ഗുരുസ്വാമിയായിരുന്നു. അതിനാല്‍ ചെറുപ്പകാലം മുതല്‍ക്കേ വ്രതാനുഷ്ഠാനത്തോടെ ദര്‍ശനം നടത്താന്‍ തുടങ്ങിയതിലൂടെ വളര്‍ന്നുവന്ന അയ്യപ്പ ഭക്തിയാണ് തന്റേതെന്ന് കെ. പി. മോഹനന്‍ പറഞ്ഞു.

30 വര്‍ഷമായി ഗുരുസ്വാമിയായിട്ട്. ഇത്തവണ വ്രതാനുഷ്ഠാനം തുടങ്ങിയ ശേഷമാണ് സഹോദരി മരിച്ചത്. പുല കാരണം ഇടയ്ക്കു വ്രതം മുടങ്ങി. മരണാനന്തര പുലവീടല്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കെട്ടുമുറുക്കി ദര്‍ശനത്തിനായി പുറപ്പെട്ടു. എരുമേലിയില്‍ പരമ്പരാഗത രീതിയില്‍ പേട്ടതുള്ളി. പുലര്‍ച്ചെ മലകയറി ദര്‍ശനത്തിനെത്തി.
പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയ ശേഷം മുഴുവന്‍ പേരുടെയും കെട്ടഴിച്ച് നെയ്‌ത്തേങ്ങ പൊട്ടിച്ച് അഭിഷേകത്തിന് ഒരുക്കിയതും മന്ത്രിയാണ്. നെയ്യും അവലും മലരും വലിയ പാത്രത്തിലാക്കി സംഘാംഗങ്ങളോടൊപ്പം ശരണംവിളിച്ച് മന്ത്രിയുടെ നേതൃത്വത്തിലാണ് അഭിഷേകത്തിന് എത്തിയതും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment