കൊല്ലം: ബൈക്കില്‍ എത്തി മാല പൊട്ടിച്ചു കടന്ന സംഘത്തെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്ന യുവതി അപകടത്തില്‍ മരിച്ചു. ശക്തികുളങ്ങര പുത്തേഴത്തു വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ മോനിഷയാണ് (28) മരിച്ചത്. തിങ്കളാഴ്ച രാത്രി 8.21ന് ആയിരുന്നു സംഭവം.
കലക്ടറേറ്റിനു സമീപത്തെ ഡിടിപി സെന്ററിലെ ജീവനക്കാരിയായ മോനിഷ മകള്‍ ശ്രുതിയോടൊപ്പം അഞ്ചുകല്ലുംമൂട്ടിലെ നേത്രരോഗവിദഗ്ധനെ കണ്ട ശേഷം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കു പോകുകയായിരുന്നു. കാവനാട് ജംക്ഷന്‍ കഴിഞ്ഞപ്പോള്‍ ബൈക്കില്‍ എത്തിയ രണ്ടു യുവാക്കള്‍ മോനിഷയുടെ സ്വര്‍ണമാല പൊട്ടിച്ച് അതിവേഗം കടന്നു. ഇവരെ മോനിഷ പിന്തുടര്‍ന്നു. എന്നാല്‍ ചെപ്പള്ളിമുക്കില്‍ ശക്തികുളങ്ങര അമ്പലത്തിലേക്കു തിരിയുന്ന ഭാഗത്തെ വൈദ്യുതി തൂണില്‍ മോനിഷയുടെ വാഹനം ഇടിച്ചു. ബോധരഹിതയായ മോനിഷ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. ശ്രുതിക്കു കാര്യമായ പരുക്കില്ല.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ഡ്രൈവറായിരുന്ന സുനില്‍കുമാര്‍ ഇപ്പോള്‍ ജല അതോറിറ്റിയില്‍ താല്‍ക്കാലിക ജീവനക്കാരനാണ്.

മോഷ്ടാക്കള്‍ ശക്തികുളങ്ങര അമ്പലത്തിലേക്കുള്ള റോഡ് വഴി കടന്നുകളഞ്ഞുവെന്നാണ് പൊലീസിന്റെ നിഗമനം. ദേശീയപാതയിലൂടെ പോകേണ്ട മോനിഷയുടെ വാഹനം ഈ ഭാഗത്തേക്കു തിരിഞ്ഞതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment