കോഴിക്കോട്: ഉയരത്തില്‍ ചാടിയും മറിഞ്ഞും വാള്‍ കൊണ്ട് പടവെട്ടിയും ചവിട്ടുനാടക സംഘം വേദിയെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ ദൂരെ മാറി നിന്ന് രംഗം വീക്ഷിച്ച തമ്പി പയ്യമ്പിള്ളിയുടെ മനസ്സ് കുളിര്‍ത്തു. തന്റെ ശിഷ്യന്മാര്‍ മോശമാക്കിയില്ല എന്ന ആഹ്ലാദം അദ്ദേഹം മറച്ചുവെച്ചില്ല.
കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ ടീമുകളും തമ്പിയുടെ ശിക്ഷണത്തിലൂടെയാണ് സംസ്ഥാന മത്സരത്തിന് എത്തിയത്. ഗോതുരുത്തില്‍ യുവജന ചവിട്ടുനാടക കലാസമിതി മുഖേനയാണ് തമ്പി ഈ പാരമ്പര്യ കലയെ പ്രോത്സാഹിപ്പിക്കുന്നത്. തമ്പിയുടെ 150 ശിഷ്യരാണ് വിവിധ ഹയര്‍ സെക്കണ്ടറിയില്‍ നിന്ന് എത്തിയത്. ~ഒരു ടീമില്‍ പത്ത് കളിക്കാരാണുള്ളത്. ഇന്ന് നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തിലും തമ്പിയുടെ അഞ്ച് ടീം എത്തുന്നുണ്ട്.
പാരമ്പര്യ കലാരൂപമെന്ന നിലയില്‍ ചവിട്ടുനാടകം മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രസിദ്ധമായ ചവിട്ടുനാടകത്തില്‍ ക്രൈസ്തവ പുരാണകഥകളാണ് ഉപയോഗിക്കുന്നത്. ഗ്രീക്ക് സംസ്‌കാരത്തിന്റെ സൂചനകള്‍ കളിക്കാരുടെ വേഷത്തിലും അഭിനയത്തിലും കാണാം. 16ാം നൂറ്റാണ്ടില്‍ കേരളത്തില്‍ മിഷനറി പ്രവര്‍ത്തനത്തിന് എത്തിയവരാണ് ചവിട്ടുനാടകത്തിന് പ്രചാരം നല്‍കിയത്. കാറല്‍മാന്‍സ് രാജാവിന്റെ കഥയാണ് പല ടീമുകളും അവതരിപ്പിച്ചത്.
28 വര്‍ഷമായി ചവിട്ടുനാടകം പരിശീലിപ്പിക്കുന്ന കലാകാരനാണ് തമ്പി. എറണാകുളം ജില്ലയിലെ ഗോതുരുത്ത് സ്വദേശിയായ തമ്പിക്ക് കാസര്‍കോട് മുതല്‍ പത്തനംതിട്ട വരെ ശിഷ്യസമ്പത്തുണ്ട്. കാസര്‍കോട് ജില്ലയിലെ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറിയിലെ ചവിട്ടുനാടക ടീമിനെ ഇദ്ദേഹമാണ് പരിശീലിപ്പിച്ചത്.
ഉദുമ ഗവ. ഹയര്‍ സെക്കണ്ടറിയിലെ ചവിട്ടുനാടക ടീം |
കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ ടീമുകളും തമ്പിയുടെ ശിക്ഷണത്തിലൂടെയാണ് സംസ്ഥാന മത്സരത്തിന് എത്തിയത്. ഗോതുരുത്തില്‍ യുവജന ചവിട്ടുനാടക കലാസമിതി മുഖേനയാണ് തമ്പി ഈ പാരമ്പര്യ കലയെ പ്രോത്സാഹിപ്പിക്കുന്നത്. തമ്പിയുടെ 150 ശിഷ്യരാണ് വിവിധ ഹയര്‍ സെക്കണ്ടറിയില്‍ നിന്ന് എത്തിയത്. ~ഒരു ടീമില്‍ പത്ത് കളിക്കാരാണുള്ളത്. ഇന്ന് നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തിലും തമ്പിയുടെ അഞ്ച് ടീം എത്തുന്നുണ്ട്.
പാരമ്പര്യ കലാരൂപമെന്ന നിലയില്‍ ചവിട്ടുനാടകം മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രസിദ്ധമായ ചവിട്ടുനാടകത്തില്‍ ക്രൈസ്തവ പുരാണകഥകളാണ് ഉപയോഗിക്കുന്നത്. ഗ്രീക്ക് സംസ്‌കാരത്തിന്റെ സൂചനകള്‍ കളിക്കാരുടെ വേഷത്തിലും അഭിനയത്തിലും കാണാം. 16ാം നൂറ്റാണ്ടില്‍ കേരളത്തില്‍ മിഷനറി പ്രവര്‍ത്തനത്തിന് എത്തിയവരാണ് ചവിട്ടുനാടകത്തിന് പ്രചാരം നല്‍കിയത്. കാറല്‍മാന്‍സ് രാജാവിന്റെ കഥയാണ് പല ടീമുകളും അവതരിപ്പിച്ചത്.
രാജാവിനെ പറ്റിയുള്ള സ്തുതിഗീതങ്ങളും യുദ്ധരംഗങ്ങളും അടങ്ങുന്നതാണ് അവതരണം. ചെന്തമിഴ് ഭാഷയില്‍ തയാറാക്കിയ ഇതിലെ ഗീതങ്ങള്‍ ചിന്നതമ്പി ദുരൈ ആണ് രചിച്ചത്. പാട്ടുകളും സംഭാഷണങ്ങളും ചെന്തമിഴിലാണ്. കാറല്‍മാന്‍സ് രാജാവ് അയല്‍രാജാവുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും മറ്റും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്. യാക്കൂബിന്റെ മക്കള്‍ എന്ന ബൈബിള്‍ കഥയും അരങ്ങിലെത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment