തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ കിടങ്ങൂര്‍ വില്ലേജ് ഓഫിസര്‍ പി.കെ. ബിജുമോനെ വിജിലന്‍സ് ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് എബ്രഹാം തോമസും അറസ്റ്റിലായി.
അനീഷ് എന്നയാള്‍ സ്ഥലത്തിന്റെ പോക്കുവരവു രേഖകള്‍ക്കായി സമീപിച്ചപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടതായാണ് കേസ്. ചേര്‍പ്പുങ്കലില്‍ സ്ഥലം വാങ്ങിയ അനീഷ് അപേക്ഷ നല്‍കി രണ്ടര മാസം കഴിഞ്ഞിട്ടും രേഖകള്‍ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഓഫിസിലെത്തിയപ്പോഴാണ് പണം ആവശ്യപ്പെട്ടത്. അനീഷ് ഇക്കാര്യം വിജിലന്‍സില്‍ അറിയിക്കുകയും വിജിലന്‍സ് നിര്‍ദേശമനുസരിച്ച് പണം കൈമാറുകയുമായിരുന്നു.
ബിജുമോന്‍ കൈക്കൂലിയായി വാങ്ങിയ മൂവായിരം രൂപയും ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് കണ്ടെടുത്തു. ബിജുമോന്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡിവൈഎസ്പി സുരേഷ്‌കുമാര്‍ പറഞ്ഞു. ഇരുവരെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment