തൃക്കരിപ്പൂര്‍: കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാതയില്‍ പെരിയ, നവോദയ സ്‌കൂളിനടുത്ത് ശനിയാഴ്ച വൈകിട്ട് 4.45 മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടര വയസുകാരനും മരിച്ചു. തൃക്കരിപ്പൂര്‍ പടന്ന കാന്തിലോട്ട് പാണ്ട്യാല്‍ ഹൗസിലെ എം.അയ്യൂബ്-സാബിറ ദമ്പതികളുടെ മകന്‍ അഫ്രാനാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ അഫ്രാന്റെ സഹോദരന്‍ പി. മുഹമ്മദ് അഫ്രീദി (ഏഴ്) മരിച്ചിരുന്നു. കാറോടിച്ച മാതാവ് സാബിറ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സാബിറ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment