തൃശൂര്‍: ജ്വല്ലറി ഉടമയുടെ അടച്ചിട്ട വീട്ടില്‍ നിന്ന് 77 പവന്‍ ആഭരണം കവര്‍ന്നു. ഹൈറോഡിലെ തോട്ടാന്‍ ജ്വല്ലറി ഉടമ ചേലക്കോട്ടുകര മുണ്ടുപാലം ഫോര്‍ത്ത് അവന്യൂ റോഡിന് സമീപം തോട്ടാന്‍വീട്ടില്‍ ബാബുപോളിന്‍െറ വീട്ടിലാണ് മോഷണം.
www.malabarflash.comഅലമാരയുടെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്. പണമോ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാബുപോളും കുടുംബവും ഭാര്യവീട്ടില്‍ പോയ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച ലോക്കര്‍ തുറന്നപ്പോഴാണ് വിവരം ശ്രദ്ധയില്‍പെട്ടത്.
www.malabarflash.comപുറത്തുപോകുമ്പോള്‍ വീടുപൂട്ടി താക്കോല്‍ പുറത്തുള്ള ചെടിച്ചട്ടിയിലും മറ്റും സൂക്ഷിക്കുകയായിരുന്നു പതിവ്. ഇങ്ങനെ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ച് വീട് തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് അലമാരയുടെ സമീപംവെച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് ലോക്കറില്‍ നിന്ന് സ്വര്‍ണം കവരുകയായിരുന്നു. വീടുമായി അടുത്ത ബന്ധമുള്ളവരാകാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment