പരമ്പരാഗത നാടോടി നൃത്തങ്ങളില്‍നിന്നു വ്യത്യസ്തമായി എച്ച്.എസ് വിഭാഗം നാടോടി നൃത്തവേദിയില്‍ നിറഞ്ഞാടിയത് ആടു ജീവിതം. കാക്കാലനും, കൈനോട്ടക്കാരനും അച്ഛന്‍െറ മരണത്തിനു പ്രതികാരം വീട്ടുന്ന മകനുമുള്‍പ്പെടെ പതിവു പാട്ടുകളുമായി നൃത്തങ്ങള്‍ അരങ്ങേറിയെങ്കിലും ബെന്യാമിന്‍ എഴുതിയ ആടു ജീവിതമായിരുന്നു ഏറെ ആവര്‍ത്തിക്കപ്പെട്ടത്.
ആറു മത്സരാര്‍ഥികള്‍ ആടുജീവിതത്തിന്‍െറ കഥപറഞ്ഞു. മരുഭൂവില്‍ അലഞ്ഞു തിരയുന്ന പ്രവാസിയായിതന്നെ ചില കുട്ടികള്‍ അരങ്ങു തകര്‍ത്തപ്പോള്‍ പ്രാദേശികമായി കഥയില്‍ മാറ്റം വരുത്തിയാണ് ചിലര്‍ അവതരിപ്പിച്ചത്.
വേദിയില്‍ അവതരിപ്പിക്കാനായി കൂടെ കൊണ്ടു വന്ന ആടു പ്രതിമകളെക്കൊണ്ട് ഗ്രീന്‍ റൂമില്‍ സ്ഥലമില്ലാതാകുകയും ചെയ്തു. ചുവടുകളിലും താളത്തിലും വലിയ മാറ്റങ്ങള്‍ കണ്ടില്ളെങ്കിലും രംഗസജ്ജീകരണത്തില്‍ മത്സരാര്‍ഥികള്‍ ശ്രദ്ധ നല്‍കി. വലിയ പന്തലുകളും കൂരകളുമൊക്കെ സ്റ്റേജില്‍ സ്ഥാപിച്ചാണ് ചില മത്സരാര്‍ഥികള്‍ നൃത്തമവതരിപ്പിച്ചത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment