‘മൈലാഞ്ചി മൊഞ്ച്’ എന്ന സിനിമയില്‍ ജയറാമിനൊപ്പം അറബനമുട്ട് അവതരിപ്പിച്ചതിന്‍െറ ആവേശത്തില്‍ കേരള സ്കൂള്‍ കലോത്സവത്തിനത്തെിയ കൊണ്ടോട്ടി ഇ.എം.ഇ.എ സ്കൂളിന് ഇത്തവണയും എതിരാളികളില്ല. ഹൈസ്കൂള്‍ വിഭാഗം അറബനമുട്ടില്‍ തുടര്‍ച്ചയായി നാലാം തവണയാണ് സെയ്തലവി പൂക്കൊളത്തൂരിന്‍െറ ശിഷ്യര്‍ കൊട്ടിക്കയറി വിജയം സ്വന്തമാക്കിയത്.
ജയറാം പ്രധാനവേഷത്തിലത്തെിയ സിനിമയില്‍ പാട്ട് സീനിലാണ് ഇ.എം.ഇ.എ സ്കൂളിലെ വിദ്യാര്‍ഥികള്‍ അറബനമുട്ട് അവതരിപ്പിച്ചത്. ഫാന്‍സി സ്റ്റെപ്പുകളുടെ തള്ളിക്കയറ്റത്തിലും പാരമ്പര്യം നിലനിര്‍ത്തി ആസ്വാദകരെ കൈയിലെടുത്താണ് ഇ.എം.ഇ.എ വീണ്ടും നേട്ടം കൊയ്തത്. ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍ സിനിമാതാരങ്ങള്‍ക്കൊപ്പം അറബന കളിച്ച ടീം ‘ഹാദി ബി ബിസ്മില്ല’ എന്ന ബയ്ത്തില്‍ എട്ടുമുട്ടുകളായി കൊട്ടിക്കയറി ചടുലതാളവുമായാണ് വിജയിച്ചത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബനമുട്ടില്‍ കന്നിനേട്ടം സ്വന്തമാക്കിയ ഇടപ്പള്ളി ഗവ. എച്ച്.എസ്.എസിനെ പരിശീലിപ്പിച്ച നാസറുദ്ദീന്‍ തങ്ങളുടെ ടീമാണ് ഹൈസ്കൂളില്‍ രണ്ടാമത്.

No comments:
Post a Comment