ദുബയ്: യു.എ.ഇയില്‍ തിങ്കളാഴ്ച രാവിലെ മുതലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അബുദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ദൈദ്, അല്‍അയിന്‍, ഖോര്‍ഫക്കാന്‍, ലാജ് അല്‍ മുഅല്ല, അല്‍ഖവാനീജ്, ജബല്‍ അലി എന്നീ പ്രദേശങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് റാസല്‍ ഖൈമയിലാണ്.
മഴെയ തുടര്‍ന്ന് റാസല്‍ ഖൈമയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന വീടുകള്‍ വെള്ളത്തിലായി. റാസല്‍ ഖൈമയിലെ മേരീസില്‍ അനുരാഗും കുടുംബവും താമസിക്കുന്ന വീട്ടില്‍ വെള്ളം കയറിയിട്ടുണ്ട്.
അതേ സമയം സാധാരണ കനത്ത മഴ ലഭിക്കുന്ന മലപ്രദേശമായ ഫുജൈറ, ഖോര്‍ഫക്കാന്‍, ദിബ്ബ, മസാഫി, അസ്മ, ത്വയ്യിബ, ഹത്ത, മുനായ്, ഹുവൈലാത്ത്, മസ്ഫൂത്ത് എന്നീ പ്രദേശങ്ങളില്‍ മഴ കുറവാണ്. മഴ അര്‍ദ്ധ രാത്രി വരെ തുടരും. മഴയെ തുടര്‍ന്ന് യു.എ.ഇയിലെ പ്രധാന ദേശീയ പാതകളായ ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ഇത്തിഹാദ് റോഡ് എന്നീ പാതകളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment