Latest News

നാദാപുരം ഓര്‍ക്കാട്ടേരിയില്‍ വ്യാപാരി ഹര്‍ത്താല്‍

വടകര: കടകള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താല്‍. വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍

നാദാപുരം തൂണേരി ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകന്‍ കുഴിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടതാണ് മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വടകരമേഖലയില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

ഓര്‍ക്കാട്ടേരി ടൗണിലെ ടീന്‍വേള്‍ഡ്, അസ്മ ബേക്കറി, ഡേമാര്‍ട്ട് ഹൈപര്‍മാര്‍ക്കറ്റ്, മലബാര്‍ എൈകെയര്‍, ആസ്യടെക്സ്റ്റൈല്‍സ്, മലബാര്‍ ട്രാവല്‍സ്, ലില്ലിവൈറ്റ്, ലൂസിയാന, ടേക്ക് ഹോം എന്നീ കടകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.