മസ്കത്ത്: മസ്കത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ടില്‍ ജോസ് ചാക്കോ (58), ഭാര്യ മറിയാമ്മ (54) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ജിമ്മി അടക്കം വാഹനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു അപകടം.
കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. മറിയാമ്മ സംഭവസ്ഥലത്ത് മരിച്ചു. ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രാത്രിയാണ് ജോസ് ചാക്കോ മരിച്ചത്. അപകടത്തില്‍ വാഹനം നിശേഷം തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
വാദികബീറില്‍ വര്‍ഷങ്ങളായി അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുകയാണ് ജോസ് ചാക്കോ. സ്ഥാപനത്തിലെ ജീവനക്കാരാണ് പരിക്കേറ്റ രണ്ടുപേര്‍. മസ്കത്ത് കാലിഡോണിയന്‍ കോളജിലെ വിദ്യാര്‍ഥിയാണ് മകന്‍ ജിമ്മി. സൊഹാറിലേക്ക് പോകവേയാണ് ഇവര്‍ അപകടത്തില്‍പെട്ടത്.മകളുടെ വിവാഹത്തിന് അടുത്തിടെ നാട്ടിലത്തെിയ കുടുംബം ഏതാനും ദിവസം മുമ്പാണ് മസ്കത്തില്‍ തിരിച്ചത്തെിയത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment