ഉദുമ: മുസ്‌ലിം ലീഗ് കോട്ടിക്കുളം ശാഖ പ്രസിഡണ്ട് റഹീം കാപ്പിലിന്റെ ബസ്സിന് നേരെ വീണ്ടും അക്രമം. ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന കെ.എല്‍ 58 7077 ചൈത്ര ബസ്സിന്റെ ഗ്ലാസ്സുകളാണ് അടിച്ച് തകര്‍ത്തത്. കഴിഞ്ഞ വെളളിയാഴ്ച രാത്രിയും ഇതേ ബസ്സിന് നേരെ അക്രമമുണ്ടായിരുന്നു.
ഇഞ്ചിനില്‍ പൂഴി വാരിയിടുകയും, വയറുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച നിലയിലുമാണ്. സ്പീഡ്ഗവര്‍ണ്ണറിന്റെ ഒരു ഭാഗം അക്രമികള്‍ എടുത്തു കൊണ്ടുപോവുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വീണ്ടും അക്രമമുണ്ടായത്.
അതിനിടെ ലീഗിന്റെ ശക്തി കേന്ദ്രമായ മുക്കുന്നോത്ത് സ്ഥാപിച്ച മുസ്‌ലിം ലീഗിന്റെ ഫ്‌ളകസ് ബോര്‍ഡും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment