തൃശൂര്‍: അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പേരക്കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. പ്രസിഡന്റ് പി.എ. ആന്റണിയുടെ പേരക്കുട്ടിയും പാവറട്ടിക്കാരന്‍ ടിറ്റോയുടെ മകനുമായ നസ്‌വിനെയാണു (ഏഴ്) സ്‌കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങുന്നതിനിടെ വീടിനു മുന്നില്‍വച്ചു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എറവ് സെന്റ് തെരേസാസ് അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ചൊവ്വാഴ്ച നാലരയോടെയാണു സംഭവം. സ്‌കൂള്‍ ബസിറങ്ങി വീടിനു മുന്നിലെ റോഡിലൂടെ നാലാം ക്ലാസുകാരനായ സഹോദരനൊപ്പം വീട്ടിലേക്കു വരുമ്പോഴാണു വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തിയ സംഘം കുട്ടിയെ ബലമായി കാറിലേക്കു കയറ്റി രക്ഷപ്പെട്ടത്. മൂത്തകുട്ടിയോടു പിതാവിന്റെ പേരു ചോദിച്ചതായും പറയുന്നു. ഉടന്‍ മൂത്തകുട്ടി വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞതോടെ വീട്ടുകാര്‍ പുറത്തിറങ്ങി ഓടിയെത്തിയെങ്കിലും സംഘം കുട്ടിയുമായി രക്ഷപ്പെട്ടിരുന്നു. സംഭവത്തിനുശേഷം വീട്ടിലേക്കു പലതവണ സംഘം ഫോണ്‍ വിളിച്ചിരുന്നു.
ആദ്യ തവണ വിവരം പൊലീസിനെയോ മാധ്യമങ്ങളെയോ അറിയിച്ചാല്‍ കുട്ടി ജീവനോടെ ഇരിക്കില്ലെന്ന് അറിയിച്ച സംഘം പിന്നീട് വീട്ടില്‍ എത്തിയവരോടും പൊലീസിനോടും സ്ഥലത്തുനിന്നു മാറണമെന്ന് ആവശ്യപ്പെട്ടു. പിന്നീടു പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോണ്‍. 50 ലക്ഷം രൂപ വരെ ചോദിച്ചതായും വിവരമുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഘം വിളിച്ച മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധനയില്‍ ഇവര്‍ ചാലക്കുടിഭാഗത്ത് ഉള്ളതായാണു സൂചന. പാലിയേക്കര ടോള്‍ പ്ലാസയിലൂടെ ഇവര്‍ യാത്ര ചെയ്തതായും സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം, ടിറ്റോയുടെ ബിസിനസുമായി ബന്ധപ്പെട്ട പണമിടപാടാണോ സംഭവത്തിനു പിന്നിലെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. നേരത്തെ സംഘം ഇവിടെ എത്തി വിലാസം ചോദിച്ചിരുന്നതായും സൂചനയുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment