മക്ക: സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പിലാക്കുന്നതു മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിങ്കളാഴ്ച മക്കയില്‍ നടപ്പിലാക്കിയ ബര്‍മീസ് യുവതിയുടെ വധശിക്ഷയാണ് സുരക്ഷാ ജീവനക്കാനായ ഇയാള്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
കുടുംബത്തെ അപമാനിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ആളെ അറസ്റ്റു ചെയ്യണമെന്നും ദൃശ്യം സമൂഹ മാധ്യമങ്ങളില്‍നിന്നു പിന്‍വലിക്കാന്‍ നടപടി വേണമെന്നും യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു.
ഭര്‍ത്താവിനു മുന്‍ ഭാര്യയിലുള്ള മകളെ കൊലപ്പെടുത്തിയ കേസിലാണ് യുവതിക്കു വധശിക്ഷ നല്‍കിയത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment