Latest News

യുവതിയുടെ നഗ്ന ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

വിഴിഞ്ഞം: വിവാഹ വാഗ്ദാനം നല്‍കി 32 വയസുകാരിയെ മൂന്നു വര്‍ഷം വാടക വീട്ടില്‍ താമസിപ്പിച്ച് നഗ്ന ചിത്രങ്ങളും കിടപ്പറ രംഗങ്ങളും മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് നല്‍കിയ യുവാവ് പിടിയില്‍. കാഞ്ഞിരംകുളം പെരുന്തോട്ടം കിഴക്കുംമുറി വീട്ടില്‍ പ്രിന്‍സ് എന്ന അനില്‍കുമാറി (32) നെയാണ് പോലീസ് തന്ത്രപൂര്‍വം കുടുക്കിയത്.

സീരിയല്‍-സിനിമ രംഗത്തെ ജൂണിയര്‍ ആര്‍ട്ടിസ്റ്റായ അനില്‍കുമാര്‍ കൊല്ലം പുനലൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി മൂന്നു വര്‍ഷം മുമ്പ് വിളിച്ചുകൊണ്ടുവന്നിരുന്നു. കാഞ്ഞിരംകുളം മേഖലയിലെ പല വാടക വീടുകളിലും മാറി മാറി താമസിക്കുന്നതിനിടയിലാണ് യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറയുന്നു. നേരത്തെ വിവാഹിതയായ യുവതിയെ അനില്‍ കുമാറുമായുള്ള ബന്ധമറിഞ്ഞതോടെ വീട്ടുകാര്‍ പുറത്താക്കി. അവിടെ നിന്നും മുങ്ങിയ കമിതാക്കള്‍ കാഞ്ഞിരംകുളത്തെത്തി താമസം തുടങ്ങി.

കിടപ്പറ രംഗങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുന്നതായി അറിഞ്ഞ് യുവതി പിണങ്ങി നാട്ടിലേക്ക് പോയി. നഗ്നചിത്രങ്ങള്‍ നാട്ടില്‍ പ്രചരിച്ചതോടെ യുവതി പരാതിയുമായി കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയുടെ സഹായത്തോടെ പുനലൂരില്‍ വരുത്തി തന്ത്രത്തില്‍ കുടുക്കി. സിഡി ഉള്‍പ്പെടെയുള്ളവ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തു. പൂവാര്‍ സിഐ ഉജ്ജ്വല്‍ കുമാര്‍, എസ്‌ഐ ശാന്തകുമാര്‍, ഗ്രേഡ് എസ്‌ഐ ബാലകൃഷ്ണന്‍ നായര്‍, അഡീഷണല്‍ എസ്‌ഐ ജയരാജ്, പ്രേംദേവ്, ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.