Latest News

ബലാത്സംഗ കേസിലെ പ്രതി ഇരയെ വിവാഹം ചെയ്തു

ഭുവനേശ്വര്‍: ഭുവനേശ്വറിലെ ഝാര്‍പാഡ ജയിലിലൊരുക്കിയ കതിര്‍മണ്ഡപത്തില്‍ ബലാത്സംഗ കേസിലെ പ്രതി പീഡനത്തിനിരയായ പെണ്‍കുട്ടിയെ ജീവിതസഖിയാക്കി. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന് കുടുംബാംഗങ്ങളും അഭിഭാഷകരും ജയില്‍ ഉദ്യോഗസ്ഥരും സാക്ഷ്യംവഹിച്ചു. 

ബലാത്സംഗ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന 32കാരന്‍ ദിലീപ് ബെഹ്റയാണ് പീഡനത്തിനിരയായ 22കാരിയെ വിവാഹം ചെയ്തത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞ ആഴ്ച ബെഹ്റ അഡീഷനല്‍ സെഷന്‍ ജഡ്ജി കോടതി മുമ്പാകെ അറിയിച്ചിരുന്നു. ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നതിനൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സമൂഹത്തില്‍ അംഗീകാരം നേടിക്കൊടുക്കാന്‍ ബെഹ്റ ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ പ്രഫുല്ല കുമാര്‍ സാഹൂവും കോടതിയില്‍ ബോധിപ്പിച്ചു. 

ജനുവരി 22ന് ഇരു കുടുംബങ്ങളുടെയും സംയുക്ത ഹരജി പരിഗണിച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആനന്ദ ചന്ദ്ര ബെഹ്റ ജനുവരി 28ന് വിവാഹത്തിനുള്ള ക്രമീകരണങ്ങളൊരുക്കാന്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു. തന്നെ സംരക്ഷിക്കുമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് പെണ്‍കുട്ടി അഭിപ്രായപ്പെട്ടു. 

കഴിഞ്ഞവര്‍ഷം ജനുവരി 23നാണ് ട്രക്ക് ഡ്രൈവറായിരുന്ന ബെഹ്റ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് നല്‍കാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ചത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.